Sunday, September 26, 2021

ആനമല കടുവ സങ്കേതത്തിൽ ഒറ്റക്കൊമ്പനാനയെ വെടിവച്ചുകൊന്ന് കൊമ്പുമോഷ്ടിച്ച കേസിലെ കൊമ്പ് ഉദുമൽപേട്ട വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തു

Must Read

ആനമല കടുവ സങ്കേതത്തിൽ ഒറ്റക്കൊമ്പനാനയെ വെടിവച്ചുകൊന്ന് കൊമ്പുമോഷ്ടിച്ച കേസിലെ കൊമ്പ് ഉദുമൽപേട്ട വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഉദുമൽപേട്ടയ്ക്കുസമീപം കരട്ടൂർ ചടയൻപാറയിൽ ഉടൈന്തപാലം സമീപമുള്ള പാറയിടുക്കിൽ വളച്ചാക്കിലൊളിപ്പിച്ച നിലയിലാണ് വ്യാഴാഴ്ച മൂന്നിന് ആനക്കൊമ്പ് കണ്ടെടുത്തത്.

ചടയൻപാറയിലാണ് ആനയെ വെടിവച്ചുകൊന്ന് ഒറ്റക്കൊമ്പ് മോഷ്ടാക്കൾ കടത്തിയത്. ആനമല കടുവാസങ്കേതം ഡയറക്ടർ എസ്.സുബ്രമണ്യൻ, െഡപ്യൂട്ടി ഡയറക്ടർ എം.ജി.ഗണേശൻ എന്നിവരുടെ നിർദേശാനുസരണം ഉദുമൽപേട്ട അസി. കൺസർവേറ്റർ ഗണേശ് റാമിന്റെയും റേഞ്ച്‌ ഓഫീസർ ധനപാലിന്റെയും നേതൃത്വത്തിൽ പ്രത്യേക ടീമാണ് അന്വേഷണം നടത്തിയത്.

പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായി അസി.കൺസർവേറ്റർ ഗണേശ് റാം പറഞ്ഞു

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News