Monday, April 12, 2021

കള്ളവോട്ടു തടയാൻ ശ്രമിച്ചതിന് ഉദുമ എംഎൽഎ കെ. കുഞ്ഞിരാമനും സ്ഥാനാർഥിയും ഏജന്റുമാരും ഭീഷണിപ്പെടുത്തി എന്ന പ്രിസൈഡിങ് ഓഫിസറുടെ പരാതിയിൽ വിഡിയോ രേഖകൾ പരിശോധിച്ചേക്കും

Must Read

അമല്‍ കൃഷ്ണയെ കാണാതായിട്ട് ഇരുപത്തിനാലു ദിവസം

തൃശൂര്‍∙ ചേറ്റുവ സ്വദേശികളായ സനോജ്, ശില്‍പ ദമ്പതികളുടെ മൂത്ത മകന്‍ അമല്‍ കൃഷ്ണയെ കാണാതായിട്ട് ഇരുപത്തിനാലു ദിവസം. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ...

ബംഗാളിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ബിഹാറുകാരനായ പൊലീസുകാരന്‍റെ മൃതദേഹം കണ്ട മാതാവ് കുഴഞ്ഞ് വീണുമരിച്ചു

പട്ന: ബംഗാളിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ബിഹാറുകാരനായ പൊലീസുകാരന്‍റെ മൃതദേഹം കണ്ട മാതാവ് കുഴഞ്ഞ് വീണുമരിച്ചു. കിഷൻഗഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയായ അശ്വിനി കുമാറാണ് (52)...

തെരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ കാട്ടിയ അശ്രദ്ധ വിനയായി പെരുമ്പാവൂർ കോവിഡിൻ്റെ പിടിയിൽ

പെരുമ്പാവൂര്‍: തെരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ കാട്ടിയ അശ്രദ്ധ വിനയായി പെരുമ്പാവൂർ കോവിഡിൻ്റെ പിടിയിൽ.ഏഴ്് പേര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുണ്ടെന്നാണ് വിവരം. പ്രകടമായ രോഗ ലക്ഷണങ്ങളാല്‍ വീടുകളില്‍...

തിരുവനന്തപുരം ∙ തദ്ദേശ തിര‍ഞ്ഞെടുപ്പിൽ കള്ളവോട്ടു തടയാൻ ശ്രമിച്ചതിന് ഉദുമ എംഎൽഎ കെ. കുഞ്ഞിരാമനും സ്ഥാനാർഥിയും ഏജന്റുമാരും ഭീഷണിപ്പെടുത്തി എന്ന പ്രിസൈഡിങ് ഓഫിസറുടെ പരാതിയിൽ വിഡിയോ രേഖകൾ പരിശോധിച്ചേക്കും. ജില്ലാ പൊലീസ് മേധാവി പ്രശ്നബാധിതമായി കണ്ടെത്തിയതിനാൽ കാസർകോട് പാക്കം ചെർക്കപ്പാറ ജിഎൽപി സ്കൂൾ ബൂത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചെലവിൽ വിഡിയോ ചിത്രീകരണം ഏർപ്പെടുത്തിയിരുന്നു. ഇവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടറുടെ മേൽനോട്ടത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

വിഡിയോയിൽ ബൂത്തിന്റെ കവാടം മുതലുള്ള പുറംദൃശ്യങ്ങളാണ് ഉണ്ടാവുക. ഇതേസമയം, പ്രശ്നബാധിതമായി റിപ്പോർട്ട് ചെയ്തിരുന്ന മറ്റു 100 ബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനമായിരുന്നതിനാൽ ഇവ കമ്മിഷൻ ആസ്ഥാനത്തിരുന്നു തന്നെ നേരിട്ടു പരിശോധിക്കാമെന്ന സൗകര്യമുണ്ട്.

പരാതിക്കാരനായ പ്രിസൈഡിങ് ഓഫിസറിൽ നിന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ പ്രത്യേകം റിപ്പോർട്ട് തേടുകയോ ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയോ ചെയ്യാനും ഇടയുണ്ട്. നിയമപ്രകാരം ബൂത്തിന്റെ മുഖ്യചുമതല പ്രിസൈഡിങ് ഓഫിസർക്ക് ആയതിനാൽ അനിഷ്ടസംഭവങ്ങൾ പൊലീസിനെയും കമ്മിഷനെയും അറിയിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. പ്രിസൈഡിങ് ഓഫിസറുടെ നിർദേശപ്രകാരം മാത്രമേ പൊലീസിനു ബൂത്തിനകത്തു പ്രവേശിക്കാനാകൂ.

ചെർക്കപ്പാറ ജിഎൽഎപിഎസിലെ ബൂത്തിൽ പ്രിസൈഡിങ് ഓഫിസറായിരുന്ന ഡോ.കെ.എം. ശ്രീകുമാറിന്റെ പരാതി ലഭിച്ചതായി കമ്മിഷൻ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കലക്ടറോടും വരണാധികാരിയോടും റിപ്പോർട്ട് തേടി. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും ഭാവിനടപടികൾ

English summary

Uduma MLA K for trying to prevent fraudulent vote Video documents may be examined in the Presiding Officer’s complaint that Kunhiraman, the candidate and his agents threatened him

Leave a Reply

Latest News

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ് കാംഗ്

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ്...

More News