Tuesday, May 18, 2021

തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് യുഡിഎഫിന്റെ നിരുപാധിക പിന്തുണ

Must Read

ചെന്നിത്തല: ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് യുഡിഎഫിന്റെ നിരുപാധിക പിന്തുണ. യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിൽ ബി.ജെ.പി. അധികാരത്തിലെത്തുന്നത് ഒഴിവാക്കാനാണ് എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് എം ലിജുവിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. വൈസ് പ്രസിഡന്റു സ്ഥാനത്തേക്ക് കോൺഗ്രസിലെ രവികുമാർ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കും. വൈസ് പ്രസിഡന്റു സ്ഥാനത്തേക്ക് എൽ.ഡി.എഫിന്റെ പിന്തുണ തേടിയിട്ടില്ലെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

English summary

UDF unconditional support to LDF in Thrippunithura Grama Panchayat

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News