Thursday, January 28, 2021

മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് സ്വപ്‌ന സുരേഷും ശിവശങ്കറും പെടാപ്പാട് പെടുന്നത്. പരസ്പര സഹായ സംഘം പോലെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്; സ്വര്‍ണക്കടത്തുകാര്‍ക്ക് എല്ലാ സഹായവും പിന്തുണയും ചെയ്തുകൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Must Read

ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു

ദില്ലി: ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. ചൈന ഇന്ത്യയുടെ പ്രധാന വ്യാവസായിക...

കോവിഡിൻ്റെ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിൻ്റെ നഗ്നത പ്രദർശനം

ലണ്ടൻ: കോവിഡിെൻറ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിെൻറ നഗ്നത പ്രദർശനം. അവധി ദിനത്തിലും ജനം വീട്ടിൽ...

ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു

ആറ്റിങ്ങല്‍: ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു. തടയാനെത്തിയവർക്ക് മര്‍ദനമേറ്റു. ചിറയിന്‍കീഴ് എരുമക്കാവ് ദേവിപ്രിയയില്‍ ബി. ഷീലയാണ് ആക്രമണത്തിനിരയായത്.

കൊച്ചി: സ്വര്‍ണക്കടത്തുകാര്‍ക്ക് എല്ലാ സഹായവും പിന്തുണയും ചെയ്തുകൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമാണെന്ന് യു.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതെല്ലാം മറച്ചു വയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് സ്വപ്‌ന സുരേഷും ശിവശങ്കറും പെടാപ്പാട് പെടുന്നത്. പരസ്പര സഹായ സംഘം പോലെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചിയില്‍ യു.ഡി.എഫ് ഉന്നാതാധികാര സമിതി യോഗത്തിനു ശേഷം യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും അഴിമതിക്കും കൊള്ളക്കുമെതിരേ അന്തിമ പോരാട്ടത്തിന് ജനങ്ങള്‍ തയാറെടുക്കാന്‍ അദ്ദേഹം അഹ്വാനം ചെയ്തു. ഐക്യജനാധിപത്യമുന്നണി ശക്തമായ പോരാട്ടത്തിന് തീരുമാനെടുത്തതായി അദ്ദേഹം പറഞ്ഞു. ഇതിന്റെ അദ്യപടിയായി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് വഞ്ചനാദിനം ആചരിക്കും. എല്ലാ വാര്‍ഡുകളിലും പത്ത് പേരടങ്ങുന്ന സംഘം വഞ്ചനാദിനാചരണത്തില്‍ പങ്കെടുക്കും. ഇരുപതിനായിരത്തോളം വാര്‍ഡുകളിലായി രണ്ട് ലക്ഷത്തോളം പേര്‍ സമരത്തില്‍ പങ്കാളികളാകും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ ജനങ്ങള്‍ അതൃപ്തിയിലും നിരാശയിലുമാണ്. നാലര വര്‍ഷക്കാലത്തെ എല്‍ഡിഎഫിന്റെയും കേന്ദ്രത്തില്‍ നരേന്ദ്ര മോഡിയുടെയും ഭരണത്തില്‍ പൂര്‍ണ നിരാശയിലാണ് ജനങ്ങള്‍. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം കാറ്റില്‍ പറത്തിയ ഇരുവരും ഒരേ പാതയിലാണ്. ഏകാധിപത്യത്തിന്റെ പ്രതീകങ്ങളായി ഇരുസര്‍ക്കാരുകളും മാറി. ഇവര്‍ തമ്മില്‍ സാദൃശ്യങ്ങളും സാമ്യങ്ങളുമേറെയാണ്. ജനാധിപത്യ അവകാശങ്ങളെയും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെയും അടിച്ചമര്‍ത്തുന്ന ഭരണമാണ് ദൃശ്യമാകുന്നത്. മാധ്യമ സ്ഥാപനങ്ങളെയും സമൂഹ മാധ്യമങ്ങളെയും കൂച്ചുവിലങ്ങിടാന്‍ പാര്‍ലമെന്റില്‍ പാസാക്കിയ നിയമം പത്രമാരണ നിയമത്തിന് സദൃശ്യമാണ്. എല്ലാ മേഖലകളിലും അഴിമതിയും കൊള്ളയുമാണ്. കോവിഡിന്റെ മറവില്‍ സംസ്ഥാനത്ത് നടമാടുന്ന എല്ലാ അഴിമതികളും പ്രതിപക്ഷം ചൂണ്ടിക്കാട്ടുകയും വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തതാണ്. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതെല്ലാം ശരിയാണെന്ന് തെളിഞ്ഞു. ഇക്കാര്യത്തില്‍ ഏറ്റവുമൊടുവില്‍ സ്പ്രിന്‍ക്ലറിലെ അഴിമതിയും വ്യക്തമായി. സ്പ്രിന്‍ക്ലറില്‍ യു.ഡി.എഫ് ഉന്നയിച്ച ഓരോ ആരോപണവും ശരിയാണെന്ന് സര്‍ക്കാരിന്റെ തന്നെ രണ്ടംഗ അന്വേഷണ സമിതി കണ്ടെത്തി. കേരളത്തിലെ ജനങ്ങളുടെ ജീവത്പ്രധാനമായ വിവരങ്ങളെല്ലാം വിറ്റ് കാശാക്കാന്‍ അമേരിക്കന്‍ കമ്പനിക്ക് അവസരമുണ്ടാക്കിക്കൊടുത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. മുഖ്യമന്ത്രി ഓരോ ദിവസവും കള്ളം പറഞ്ഞുകൊണ്ടേയിരിക്കുന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിങ് നിര്‍ബന്ധമായും നടത്തണമെന്നിരിക്കേ വേണ്ടെന്നു വച്ചത് അഴിമതികള്‍ മൂടി വയ്ക്കാനാണ്. അഴിമതികള്‍ പുറത്ത് വരുമെന്ന പേടിയാണ് മുഖ്യമന്ത്രിക്ക്. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് പൊറുതിമുട്ടിയ ജനങ്ങള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം കടുത്ത ക്ലേശമനുഭവിക്കുകയാണ്. തൊഴിലില്ലായ്മ രൂക്ഷമാണ്. പണിയില്ല, പണവുമില്ലെന്ന സ്ഥിതിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. സംസ്ഥാനത്ത് നെല്ല് സംഭരണം അവതാളത്തിലാണ്. സംഭരണത്തിന് സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തിയെന്ന പ്രസ്താവനയല്ലാതെ ഒന്നും നടന്നിട്ടില്ല. കുട്ടനാട്ടിലെയും പാലക്കാട്ടെയും നെല്‍ കര്‍ഷകര്‍ അതീവ ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ്. റബര്‍ കര്‍ഷകര്‍ക്ക് വിലസ്ഥിരതാ ഫണ്ടിന്റെ കുടിശിക കൊടുത്ത് തീര്‍ക്കണം. പിന്‍വാതില്‍ നിയമനങ്ങളും അനധികൃത നിയമനങ്ങളും അവസാനിപ്പിക്കണം. കരാര്‍-കണ്‍സള്‍ട്ടന്‍സി നിയമനങ്ങളിലൂടെ യുവജനങ്ങളെയും ഉദ്യോഗാര്‍ഥികളെയും സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. പി.എസ്.സി ലിസ്റ്റില്‍ നിന്നു നിയമനങ്ങള്‍ നടത്താന്‍ തയാറാകണം. വിദേശത്തേക്ക് സാധനങ്ങള്‍ കയറ്റി അയയ്ക്കുന്നതിനുള്ള എയര്‍ കാര്‍ഗോ സംവിധാനം പുനസ്ഥാപിക്കണം. തീരദേശത്തെ മത്സ്യതൊഴിലാളികള്‍ക്ക് ഭീഷണിയായി അഞ്ച് ശതമാനം നികുതിയേര്‍പ്പെടുത്താനുള്ള നീക്കം ജി.എസ്.ടി തത്വങ്ങള്‍ക്കെതിരാണ്. ഇത് പുനപരിശോധിക്കണം.
ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫില്‍ ചേര്‍ന്നത് യു.ഡി.എഫിന് പോറല്‍ പോലും ഏല്‍പ്പിക്കില്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫില്‍ വിശ്വാസമര്‍പ്പിക്കുന്ന ജനവിഭാഗം ജോസ് കെ. മാണിയുടെ പുതിയ ബാന്ധവത്തില്‍ കടുത്ത അതൃപ്തിയിലാണ്. ധനമന്ത്രിയെന്ന നിലയില്‍ കെ.എം മാണിയുടെ ബജറ്റ് അവതരണത്തിനുള്ള അവസരം പോലും നിഷേധിച്ചവരുമായാണ് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നത്. അതിന് അവര്‍ പറയുന്ന ന്യായം ജനങ്ങള്‍ക്ക് ദഹിക്കുന്നതല്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഛര്‍ദിച്ചത് വിഴുങ്ങുകയാണ്. ഏത് തരം താഴ്ന്ന കളിക്കും സി.പി.എം തയാറാണെന്ന് തെളിഞ്ഞു. വീരശൂരപരാക്രമിയെന്നു വീമ്പിളക്കിയ കാനം രാജേന്ദ്രന്റെ വായടഞ്ഞു. സി.പി.എം കല്‍പിക്കുന്നത് പഞ്ചപുച്ഛമടക്കി അനുസരിക്കുന്ന സി.പി.ഐയോട് സഹതാപമേയുള്ളൂ. യു.ഡി.എഫില്‍ വിള്ളലുണ്ടാക്കാന്‍ ആര്‍ക്കും കഴിയില്ല. ഒറ്റക്കെട്ടായി യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടും. പുറത്തുള്ള കക്ഷികളുമായി സഖ്യം വേണെന്നാണ് യു.ഡി.എഫ് തീരുമാനം. പുറത്തുള്ളവര്‍ പിന്തുണ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ പ്രാദേശിക തലങ്ങളില്‍ യോജിക്കുന്ന ആളുകളുമായി ചര്‍ച്ച് ചെയ്ത് സഹകരിപ്പിക്കാന്‍ താഴെ തട്ടിലുള്ള നേതൃത്വങ്ങള്‍ക്ക് അനുമതി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

English summary

UDF Chairman and Leader of the Opposition Ramesh Chennithala said that the Chief Minister’s Office and his Principal Secretary provided all the help and support to the gold smugglers.

Leave a Reply

Latest News

ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു

ദില്ലി: ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. ചൈന ഇന്ത്യയുടെ പ്രധാന വ്യാവസായിക...

കോവിഡിൻ്റെ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിൻ്റെ നഗ്നത പ്രദർശനം

ലണ്ടൻ: കോവിഡിെൻറ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിെൻറ നഗ്നത പ്രദർശനം. അവധി ദിനത്തിലും ജനം വീട്ടിൽ കഴിയാൻ നിർബന്ധിതരായ കഴിഞ്ഞ ഞായറാഴ്ചയാണ് കൗതുകവും...

ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു

ആറ്റിങ്ങല്‍: ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു. തടയാനെത്തിയവർക്ക് മര്‍ദനമേറ്റു. ചിറയിന്‍കീഴ് എരുമക്കാവ് ദേവിപ്രിയയില്‍ ബി. ഷീലയാണ് ആക്രമണത്തിനിരയായത്. രാ​ത്രി വീ​ട് ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന...

വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് 16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ 25കാരന് ജാമ്യം

മുംബൈ: വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് 16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ 25കാരന് ജാമ്യം. പോക്സോ കേസിലാണ് മുംബൈ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിക്കുന്ന ചടങ്ങിലേക്ക് കെ.സി. വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിക്കുന്ന ചടങ്ങിലേക്ക് കെ.സി. വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധം. ആലപ്പുഴ ബൈപ്പാസിന് മുമ്പിലാണ് ഡി.സി.സി അധ്യക്ഷൻ എം. ലിജുവിന്‍റെ നേതൃത്വത്തിൽ നൂറോളം...

More News