Tuesday, December 1, 2020

യു.എ.ഇ-ഇന്ത്യ വിമാനയാത്രാ നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്

Must Read

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു

മഡ്‌ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് ജയം ഇനിയുമകലെ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു (1–1). 3 കളികളിൽനിന്ന്...

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍...

 

ദീപാവലിക്ക് ശേഷം യു.എ.ഇ-ഇന്ത്യ വിമാനയാത്രാ നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്. വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിക്കുന്നതും ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റയിന്‍ ഒഴിവാക്കാനുള്ള തീരുമാനവും ഇതിന് കാരണമാകുമെന്ന് എയര്‍ലൈന്‍ രംഗത്തുള്ളവര്‍ പറയുന്നു. കോവിഡിന് മുമ്ബത്തെ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്താല്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്. നവംബറിന് ശേഷം ഈ നിരക്ക് വീണ്ടും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് ട്രാവല്‍രംഗത്തുള്ളവരെ ഉദ്ധരിച്ച്‌ ഖലീജ് ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദീപാവലിക്ക് ശേഷം നിരക്ക് 20 ശതമാനം വരെ കുറയുമെന്നാണ് കണക്ക്.

എമിറേറ്റ്സ്, ഇന്‍ഡിഗോ, വിസ്താര തുടങ്ങിയ വിമാനകമ്ബനികള്‍ ഇന്ത്യ- യു.എ.ഇ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്.ബിസിനസ് ആവശ്യത്തിനും വ്യക്തിഗത ആവശ്യത്തിനുമായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങളും പരിശോധനയുമെല്ലാം പലരെയും യാത്ര ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്നു. റേറ്റ് വര്‍ധിക്കുന്ന ഉല്‍സവ സീസണില്‍ പോലും വിമാന നിരക്ക് കാര്യമായി ഉയര്‍ന്നിട്ടില്ല. ഡിമാന്‍ഡ് ഉണ്ടായിട്ടും യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിമാനകമ്ബനികള്‍ക്ക് നിരക്ക് കുറക്കേണ്ടി വരും. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റയിന്‍ ഒഴിവാക്കിയ കേന്ദ്ര നടപടി കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ തയാറാവുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചേക്കുമെന്നും ഈരംഗത്തുള്ളവര്‍ പറയുന്നു. നിലവില്‍ 560 ദിര്‍ഹമുള്ള ദുബൈ-മുംബൈ നിരക്ക് 400 ദിര്‍ഹം വരെയായി കുറയാന്‍ സാധ്യതയുണ്ടത്രേ.UAE-India air fares to go down after Diwali According to the airline industry, this is due to the increasing number of flights and the decision to waive the institution quarantine. Air fares from UAE to India as compared to

Leave a Reply

Latest News

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു

മഡ്‌ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് ജയം ഇനിയുമകലെ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു (1–1). 3 കളികളിൽനിന്ന്...

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തും.കെഎസ്എഫ്ഇ ശാഖകളിലെ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കീഴ്‌ക്കോടതി...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗികളുടെയും ക്വാറന്റൈൻ...

നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

നെടുങ്കണ്ടം: തൂവല്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ സോണി(16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...

More News