Thursday, May 13, 2021

കോവിഡിൽ വലയുന്ന ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനികൾക്ക് യു.എസ് സെനറ്റർമാരുടെ കത്ത്

Must Read

വാഷിങ്ടൺ: കോവിഡിൽ വലയുന്ന ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനികൾക്ക് യു.എസ് സെനറ്റർമാരുടെ കത്ത്. അഞ്ച് ഡെമോക്രാറ്റിക് സെറ്റർമാരാണ് ഫൈസർ, മൊഡേണ, ജോൺസൺ&ജോൺസൺ കമ്പനികൾക്ക് കത്തയച്ചത്. സെനറ്റർമാരായ എലിസബത്ത് വാരൻ, എഡ്വേർഡ് ജെ മാർക്കേ, ടാമി ബാഡ്വിൻ, ജെഫി എ മെർക്കി, ക്രിസ്റ്റഫർ മർഫി എന്നിവരുടേതാണ് നടപടി.

ഓക്​സ്​ഫോഡ്​/ആസ്​ട്രേ സെനിക്ക വാക്​സി​െൻറ നിർമാതാക്കളിൽ പ്രധാനി ഇന്ത്യയായിരുന്നു. ഏകദേശം 66 മില്യൺ ഡോസ്​ വാക്​സിൻ ഇന്ത്യ കയറ്റി അയച്ചിട്ടുണ്ട്​. ഇപ്പോൾ അവർ കടുത്ത വാക്​സിൻ ക്ഷാമം നേരിടുകയാണെന്ന്​ കത്തിൽ സെനറ്റർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്​.

ആഗോളതലത്തിൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക്​ വാക്​സിൻ ലഭ്യമാക്കാൻ എത്രയും പെ​ട്ടെന്ന്​ നടപടികളുണ്ടാവണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്​. വാക്​സിൻ ഉൽപാദനം വർധിപ്പിക്കാൻ സഹകമ്പനികൾക്ക്​ ഇതുമായി ബന്ധപ്പെട്ട സാ​ങ്കേതികവിദ്യ കൈമാറണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. താഴ്​ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട സാ​ങ്കേതികവിദ്യ ലഭ്യമാവണമെന്നും കത്തിൽ പറയുന്നുണ്ട്​

Leave a Reply

Latest News

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്

കോട്ടയം: ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്. ബാറുകളും സർക്കാർ മദ്യശാലകളും അടച്ചതോടെയാണ് പലയിടത്തും വ്യാജവാറ്റ് കേന്ദ്രങ്ങൾ സജീവമായത്. ലോക്ഡൗണ്‍...

More News