ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ അഫ്ഗാൻ വിഭാഗം മേധാവി സാനാവുള്ള ഗഫാരിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് യുഎസ്

0

‌വാഷിംഗ്ടൺ ഡിസി: ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ അഫ്ഗാൻ വിഭാഗം മേധാവി സാനാവുള്ള ഗഫാരി (ഷഹാബ് അൽ മുജാഹിർ)യെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് യുഎസ്. ഓഗസ്റ്റ് അവസാനം കാബൂൾ വിമാനത്താവളത്തിൽ ഐഎസ് നടത്തിയ സ്ഫോടനത്തിന് ഉത്തരവാദികളായവരെക്കുറിച്ച് വിവരം നല്കുന്നവർക്കും പാരിതോഷികം ലഭിക്കും.

പാ​ശ്ചാ​ത്യ സേ​ന​ക​ൾ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നു പി​ന്മാ​റു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 13 യു​എ​സ് സൈ​നി​ക​ർ അ​ട​ക്കം 183 പേ​രാ​ണു മ​രി​ച്ച​ത്. ഗ​ഫാ​രി​യാ​ണ് സൂ​ത്ര​ധാ​ര​നെ​ന്നു ക​രു​തു​ന്നു. അ​റ​ബ് വം​ശ​ജ​നെ​ന്നു ക​രു​തു​ന്ന ഇ​യാ​ളെ​ക്കു​റി​ച്ച് പു​റം​ലോ​ക​ത്തി​നു കാ​ര്യ​മാ​യ അ​റി​വി​ല്ല. മു​ന്പ് അ​ൽ​ക്വ​യ്ദ ക​മാ​ൻ​ഡ​റാ​യി​രു​ന്നു​വെ​ന്നും ഹാ​ഖാ​നി തീ​വ്ര​വാ​ദ ഗ്രൂ​പ്പി​ൽ അം​ഗ​മാ​യി​രു​ന്നു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

Leave a Reply