Sunday, June 20, 2021

ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് മുംബൈ തീരത്ത്; രണ്ട് ബാര്‍ജുകള്‍ നിയന്ത്രണംവിട്ട് ഒഴുകിപ്പോയി; 38പേരെ രക്ഷപ്പെടുത്തി

Must Read

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് മുംബൈ തീരത്ത് രണ്ട് ബാര്‍ജുകള്‍ നിയന്ത്രണംവിട്ട് ഒഴുകിപ്പോയി. രണ്ടു ബാര്‍ജുകളിലുമായി 410പേരാണ് ഉണ്ടായിരുന്നത്. നാവികസേനയുടെ യുദ്ധക്കപ്പലുകളായ ഐഎന്‍എസ് കൊല്‍ക്കത്തയുടെയും ഐന്‍എസ് കൊച്ചിയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. 38പേരെ രക്ഷപ്പെടുത്തി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.

ഓഫ്‌ഷോര്‍ ഡ്രില്ലിങ്ങിനായി നങ്കൂരമിട്ടിരുന്ന ബാര്‍ജുകളാണ് ഒഴുക്കില്‍പ്പെട്ടത്. ഇവയില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് യുദ്ധക്കപ്പലുകളെ തെരച്ചിലിനയച്ചതെന്ന് നേവി വ്യക്തമാക്കി.

രണ്ടു കപ്പലുകളും ബാര്‍ജുകള്‍ക്ക് സമീപം തന്നെയുണ്ടെന്നും നാവിക സേന അറിയിച്ചു. പി305 ബാര്‍ജിലുള്ള 261പേരും സുരക്ഷിതരാണ്. മുംബൈ തീരത്ത് നിന്നും എട്ട് നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് രണ്ടാമത്തെ ബാര്‍ജുള്ളത്.

Leave a Reply

Latest News

മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം

മുംബൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്ന് കരകയറുന്ന മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച കേസുകള്‍ കണ്ടെത്തി. രത്‌നഗിരി, നവി മുംബൈ,...

More News