Tuesday, July 27, 2021

അട്ടപ്പാടിയിൽ വാക്ക് തർക്കത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു

Must Read

പാലക്കാട് : അട്ടപ്പാടിയിൽ വാക്ക് തർക്കത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കോട്ടത്തറയിലാണ് സംഭവം. പ്രദേശവാസികളായ ഹരി (26), വിനീത് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഏഴംഗ സംഘമാണ് ആക്രമിച്ചത് എന്നാണ് പോലീസിന് ലഭിച്ച വിവരം. പൂർവ്വ വൈരാഗ്യത്തേത്തുടർന്നാണ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. കോട്ടത്തറ ആരോഗ്യ മാതാ ജംഗ്ഷനിൽ വെച്ചാണ് ഏഴംഗ സംഘം ഇവരെ കുത്തിയത്. സംഘത്തിലുണ്ടായതെന്ന് സംശയിക്കുന്ന ബാലാജി എന്നയാൾ ഒരു വണ്ടിയിൽ കയറി രക്ഷപ്പെട്ടു. സൈലോ മഹീന്ദ്ര വണ്ടികളിലാണ് സംഘം എത്തിയതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

എന്നാൽ ബാലാജി രക്ഷപ്പെട്ട പിക്കപ്പ് വാൻ സംഘം തകർത്തായും സൂചനയുണ്ട്. കോട്ടത്തറ മാരിയമ്മൻ കോവിലിനടുത്ത് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടന്ന് പോലീസ് അറിയിച്ചു.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News