വെള്ളപ്പാറയിൽ ബൈക്കപകടത്തിൽ രണ്ടു യുവാക്കൾ മരിക്കാനിടയായതിനു കാരണം കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയെന്നു റിപ്പോർട്ട്

0

കുഴൽമന്ദം: വെള്ളപ്പാറയിൽ ബൈക്കപകടത്തിൽ രണ്ടു യുവാക്കൾ മരിക്കാനിടയായതിനു കാരണം കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയെന്നു റിപ്പോർട്ട്. അപകടമുണ്ടായ സംഭവത്തില്‍ ബസിന്‍റെ ഡ്രൈവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കെഎസ്ആർടിസി ജില്ലാ ഓഫീസര്‍ ശിപാര്‍ശ ചെയ്തു.

പാ​ല​ക്കാ​ട് വ​ട​ക്കാ​ഞ്ചേ​രി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ ഔ​സേ​പ്പി​നെ​തി​രേ​യാ​ണ് ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ ചെ​യ്ത​ത്. ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം ബ​സി​ലെ യാ​ത്ര​ക്കാ​രോ​ടും പോ​ലീ​സി​നോ​ടും വി​വ​ര​ങ്ങ​ള്‍ തേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു ജി​ല്ലാ ഓ​ഫീ​സ​റു​ടെ റി​പ്പോ​ര്‍​ട്ട്.

സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ കു​ഴ​ൽ​മ​ന്ദം പോ​ലീ​സ് കേ​സെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് വെ​ള്ള​പ്പാ​റ സം​ഗ​മം ഹോ​ട്ട ലി​നു സ​മീ​പം ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ച​ത്. കാ​വ​ശേ​രി ഈ​ടു​വെ​ടി​യാ​ൽ ഷീ​ജ​നി​വാ​സി​ൽ മോ​ഹ​ൻ​കു​മാ​റി​ന്‍റെ മ​ക​ൻ ആ​ദ​ർ​ശ് (24), സു​ഹൃ​ത്ത് കാ​സ​ർ​ഗോ​ഡ് കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി സ​ജി​ത്ത് (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്കു വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. ദേ​ശീ​യ​പാ​ത​യി​ൽ ച​ര​ക്കു​ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് പെ​ട്ടെ​ന്നു വെ​ട്ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ലോ​റി​യു​ടെ ഇ​ട​തു​വ​ശ​ത്താ​യി​രു​ന്നു ബൈ​ക്കും. ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച ബ​സ് ബൈ​ക്കി​ൽ ത​ട്ടി. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ലോ​റി​ക്ക​ടി​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ളു​ടെ ദേ​ഹ​ത്തു​കൂ​ടി ലോ​റി​യു​ടെ ട​യ​റു​ക​ൾ ക​യ​റി​യി​റ​ങ്ങി. ര​ണ്ടു​പേ​രും ത​ത്ക്ഷ​ണം മ​രി​ച്ചു.

ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചു ലോ​റി ഉ​യ​ർ​ത്തി​യാ​ണ് പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. എ​ന്നാ​ൽ പി​റ​കി​ൽ വ​ന്ന കാ​റി​ന്‍റെ ഡാ​ഷ് ക്യാ​മി​ൽ പ​തി​ഞ്ഞ വീ​ഡി​യോ പ​രി​ശോ​ധി​ച്ച​തി​ലാ​ണ് യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മാ​യ​ത്. ഇ​ട​തു​വ​ശ​ത്തു സ്ഥ​ല​മു​ണ്ടാ​യി​ട്ടും ലോ​റി​യെ മ​റി​ക​ട​ക്കാ​നാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സ് വ​ല​തു​വ​ശ​ത്തേ​ക്കു വ​രു​ന്ന​തും ഇ​രു​വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലും അ​ക​പ്പെ​ട്ട ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ടു ലോ​റി​ക്ക​ടി​യി​ലേ​ക്കു വീ​ഴു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​ട്ടു​ണ്ട്.

Leave a Reply