Tuesday, June 15, 2021

രണ്ടുവർഷം അന്വേഷണത്തിൽ തെളിവൊന്നും ലഭിച്ചില്ല; ഡി.എൽ.എഫ് അഴിമതിക്കേസിൽ സി.ബി.ഐ ലാലു പ്രസാദ് യാദവിന് ക്ലീൻ ചിറ്റ് നൽകി!

Must Read

ന്യൂഡൽഹി: ഡി.എൽ.എഫ് അഴിമതിക്കേസിൽ സി.ബി.ഐ ലാലു പ്രസാദ് യാദവിന് ക്ലീൻ ചിറ്റ് നൽകിയെന്ന് വിവരം. രാഷ്ട്രീയ ജനതാദൾ നേതാവും മുൻ റെയിൽവെ മന്ത്രിയുമായ ലാലു പ്രസാദ് യാദവ് ഏപ്രിൽ മുതൽ ജാമ്യത്തിൽ കഴിയുകയാണ്. മൂന്ന് വർഷത്തോളം ജയിലിൽ കഴിയുകയായിരുന്ന ലാലുവിന് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയെന്ന് പ്രമുഖ ദേശീയ ചാനൽ റിപ്പോർട്ട് ചെയ്തു.

അഴിമതിക്കേസിൽ സി.ബി.ഐയുടെ ഇക്കണോമിക് ഒഫൻസ് ബ്രാഞ്ച് 2018ലാണ് അന്വേഷണം തുടങ്ങിയത്. മുംബൈ ബാന്ദ്രയിലെയും ന്യൂഡൽഹി റെയിൽവെ സ്റ്റേഷൻ വികസനത്തിലും കണ്ണുവെച്ച് ഡി.എൽ.എഫ് ലാലു പ്രസാദ് യാദവിനെ കൈക്കൂലി നൽകി എന്നായിരുന്നു കേസ്.

രണ്ടുവർഷം നടത്തിയ അന്വേഷണത്തിനൊടുവിൽ തെളിവൊന്നും ലഭിക്കാത്തതിനാലാണ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News