Monday, September 21, 2020

പ്രധാനമന്ത്രിക്കസേര കൈവിട്ടു പോയത് രണ്ടു വട്ടം; ഇഷ്ട കഥാപാത്രം’തീറ്റ റപ്പായി’; ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായ പ്രണബ് മുഖർജി

Must Read

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അറബി കോളേജ് അധ്യാപകന്‍ ഒളിവിൽ

മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന്‍ മുങ്ങി. അറബികോളേജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച...

കെഎസ്‌ആര്‍ടിസിയെ കടകെണിയിൽ നിന്ന് രക്ഷിക്കാൻ എം.ഡി നേരിട്ടിറങ്ങി:ബസിന്റെ വളയം പിടിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുബാണ് ഒരു ഹെവി വാഹനത്തിന്റെ വളയം എം.ഡി പിടിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം കെഎസ്‌ആര്‍ടിസി ബസിന്റെ വളയം പിടിച്ചപ്പോള്‍ എം.ഡി ഒട്ടും പതറിയില്ല.കെഎസ്‌ആര്‍ടിസിയുടെ എംഡി...

രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍

ദില്ലി: രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക്...

രണ്ട് കൊല്ലം മുമ്പ്, 2018 ജൂണ്‍ ആദ്യവാരത്തിലെ ഒരു ബുധനാഴ്ചയായിരുന്നു മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായ എന്നും കോണ്‍ഗ്രസുകാരനായ പ്രണബ് മുഖര്‍ജിയുടെ ആ സന്ദര്‍ശനം രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വഴി തുറന്നു.

മുഖര്‍ജിയുടെ തീരുമാനം എല്ലാവരെയും അമ്പരപ്പിച്ചു. ഒരുപക്ഷെ ക്ഷണിച്ചപ്പോള്‍ സമ്മതം മൂളിക്കേട്ട ആര്‍എസ്എസിനെ പോലും. കോണ്‍ഗ്രസുകാരനായ ജീവിച്ച പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രീയവിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെട്ടു. എന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തെ എതിര്‍ത്ത, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍പോലും കോണ്‍ഗ്രസില്‍നിന്ന് ഭിന്നസ്വരം പ്രകടിപ്പിച്ച തീവ്രവലതുപക്ഷ മാതാധിഷ്ഠിത സംഘടനയ്ക്ക് രാഷ്ട്രീയ പൊതുസ്വീകാര്യത നല്‍കുന്നതായി പ്രണബിന്റെ സന്ദര്‍ശനം എന്നതായിരുന്നു വിമര്‍ശനത്തിന്റെ കാതൽ.

മഹിളാകോണ്‍ഗ്രസ് ഡല്‍ഹിഘടകം അധ്യക്ഷയായ മകള്‍ ശര്‍മിഷ്ട മുഖര്‍ജി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം നിലനിന്ന സമയത്തായിരുന്നു പ്രണബിന്റെ നാഗ്പൂര്‍ സന്ദര്‍ശനം. അത് കൂടുതല്‍ എരിവ് നല്‍കുന്നതുമായി. കോണ്‍ഗ്രസില്‍നിന്ന് വിടുക എന്നതിനേക്കാള്‍ രാഷ്ട്രീയം ഉപേക്ഷിക്കുക എന്ന് പറയുന്നതാകും നല്ലത് എന്ന് പറഞ്ഞ് ശര്‍മിഷ്ട അഭ്യൂഹങ്ങള്‍ തള്ളി. അവര്‍ ഇപ്പോഴും മഹിളാ കോണ്‍ഗ്രസിന്റെ ഡല്‍ഹി അധ്യക്ഷയായി തുടരുന്നു.

ഇടക്കാലത്ത് രാജീവ് ഗാന്ധിയുമായി ഒന്ന് ഇടഞ്ഞപ്പോള്‍ പിണങ്ങിപ്പോയതല്ലാതെ കോണ്‍ഗ്രസിന് ഒപ്പമായിരുന്നു എന്നും പ്രണബിന്റെ ജീവിതം. പ്രണബിന്റെ അച്ഛനും നല്ല കോണ്‍ഗ്രസുകാരനായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായും സ്വാതന്ത്ര്യ ലബ്ദിയിലും അച്ഛന്‍ എങ്ങനെ കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ച് സാധരണക്കാരിലേക്ക് ഇറങ്ങിച്ചെന്നുവെന്ന് പ്രണബ് വിവരിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ സഹപ്രവര്‍ത്തകരില്‍ ഒരാളായി ഡല്‍ഹി അധികാരകേന്ദ്രങ്ങളില്‍ പ്രണബ് തലയുയര്‍ത്തിനിന്നു. 1969ലാണ് പ്രണബ് രാജ്യസഭയില്‍ എത്തുന്നത്. അതൊരു വലിയ തുടക്കമായിരുന്നു. ഇന്ദിരാഗാന്ധിയുടെ പ്രത്യേക താല്‍പര്യം ആ തിരഞ്ഞെടുപ്പിനും ഉണ്ടായിരുന്നു എന്ന് പ്രണബിന്റെ വളര്‍ച്ചയെ അടുത്തുനിന്ന് നിരീക്ഷിച്ചവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രണബിനെ തിരിച്ചറിഞ്ഞതും രാഷ്ട്രീയ വളര്‍ച്ചയൊരുക്കിയും ഇന്ദിരയാണെന്ന് തന്നെ പറയാം. 1973ല്‍ ഇന്ദിരയുടെ മന്ത്രിസഭയില്‍ ഏറ്റവും വിശ്വസ്തനായ സഹപ്രവര്‍ത്തകനായി പ്രണബ് മാറി. 1975, 1981, 1993, 1999 വര്‍ഷങ്ങളില്‍ രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ മാത്രമേ പ്രണബ് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നുള്ളൂ എന്നതാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ സവിശേഷത.

കല്‍ക്കട്ട സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തിലും രാഷ്ട്രതന്ത്രത്തിലും ബിരുദാനന്തബിരുദവും നിയമവും പഠിച്ച ശേഷം കോളെജ് അധ്യാപകന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്നിങ്ങനെ പ്രവര്‍ത്തിച്ചാണ് പ്രണബ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നത്. 1973-74ല്‍ ഇന്ദിര വ്യവാസയം ഷിപ്പിങ്ങ് മന്ത്രാലയത്തില്‍ സഹമന്ത്രിയായി പ്രണബിനെ ചുമതലയേല്‍പ്പിച്ചു. ജനാധിപത്യ പ്രക്രിയ അട്ടിമറിച്ച് ഇന്ദിരാഗാന്ധി രാഷ്ട്രീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും പ്രണബ് അവര്‍ക്കൊപ്പം ഉറച്ചുനിന്നു. ആ വിശ്വാസത്തെ ഇന്ദിര മാനിച്ചു. 1982ല്‍ ആദ്യമായി ഇന്ദിരയുടെ കീഴില്‍ ധനമന്ത്രിയായി. രാജ്യസഭയിലെ പാര്‍ട്ടിയുടെ നേതാവ് കൂടിയായിരുന്നു അദ്ദേഹം. 1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോഴും പ്രണബ് ഇന്ദിരയ്ക്ക് ഒപ്പം നിലയുറപ്പിച്ചു. അച്ഛന്റെ ഉപദേശപ്രകാരമായിരുന്നു അതെന്ന് പ്രണബ് തന്നെ അതിന്റെ പ്രേരണയെ കുറിച്ച് സമ്മതിച്ചിട്ടുമുണ്ട്. ഇന്ദിരയുടെ അപ്രതീക്ഷതമായി വിടവാങ്ങല്‍ പക്ഷെ, പ്രണബിന് തിരിച്ചടിയായി.

പ്രധാനമന്ത്രിക്കസേര കൈവിട്ടു പോയത് രണ്ടു വട്ടം

ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ച ദിനം. അടുത്ത പ്രധാനമന്ത്രിയാകാന്‍ പശ്ചിമബംഗാളില്‍ നിന്നും ഒരു ബ്രാഹ്മണന്‍ ഡല്‍ഹിക്കുപറന്നു. ആള്‍ ആരെന്നല്ലേ, ഇന്ദിരാ മന്ത്രിസഭയില്‍ നമ്പര്‍ ടു ആയിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി തന്നെ. പറഞ്ഞിട്ടെന്തുകാര്യം. പ്രധാനമന്ത്രിസ്ഥാനം പോയിട്ട് കോണ്‍ഗ്രസിലെ സാദ മെമ്പര്‍ സ്ഥാനം പോലും നഷ്ടമായി. മിറാത്തിയില്‍ മമദ കിന്‍കര്‍ മുഖര്‍ജിയുടെ പുത്രനായി 1935 ഡിസംബര്‍ 11 ന് പ്രണബ് ജനിച്ചു. പഠനത്തില്‍ മിടുക്കനായിരുന്ന അദ്ദേഹം എം എ ബിരുദം നേടി, പിന്നെ നിയമം പഠിച്ചു. ഇത്രയൊക്കെ കൈവശമുള്ള ഒരു ബംഗാളിക്ക് അല്‍പ്പം പൊതുപ്രവര്‍ത്തനമൊക്കെയാകാമെന്ന് തീരുമാനിച്ചു. അവിടവിടെ ചില പ്രസംഗങ്ങളൊക്കെ ഭംഗിയായി നടത്തി. അതിന് ഫലമുണ്ടായി. കൊള്ളാവുന്ന ഒരു ബംഗാളി മാസികയുടെ പത്രാധിപരാക്കി അതിന്റെ ഉടമ. മാസികയ്ക്കുവേണ്ടി അനീതി, അക്രമമെന്നിവയെ തൂലികകൊണ്ട് അതിശക്തമായി എതിര്‍ത്തു. പക്ഷേ, അതൊന്നുകൊണ്ടുമാത്രം രാജ്യം രക്ഷപെടുകയില്ലെന്നുമനസ്സിലാക്കി. പിന്നെ യുവതലമുറയെ നല്ലരീതിയില്‍ വാര്‍ത്തെടുക്കാമെന്നുകരുതി.

കോളേജ് അധ്യാപകന്റെ കുപ്പായമണിഞ്ഞു. ബംഗാളിലെ തലതെറിച്ച പിള്ളേരുണ്ടോ പ്രണബിന്റെ സൂക്തകങ്ങള്‍ക്ക് ചെവികൊടുക്കുന്നു. ഒടുവില്‍ അധ്യാപനം മതിയാക്കി അജോയ്മുഖര്‍ജിയുടെ നേതൃത്വം സ്വീകരിച്ച് ബംഗാള്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അവിടെ ഓഫീസ് സെക്രട്ടറിയായെങ്കിലും ഡല്‍ഹി ആയിരിക്കും തനിക്കുപറ്റിയ മേച്ചില്‍പ്പുറമെന്നു തോന്നിയതോടെ ഇന്ദിരാഗാന്ധിയുടെ ചാരത്തണഞ്ഞു. ആ തണലില്‍ നിന്ന് തളിര്‍ത്തുവളരാനായി. ആദ്യം രാജ്യസഭയില്‍ ഇരിപ്പിടം കിട്ടി.

പിന്നീട് വന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ മനഃസാക്ഷിക്കനുസരിച്ച് വി. വി ഗിരിക്ക് വോട്ടുകുത്തിയപ്പോള്‍ ഇന്ദിരാപ്രിയദര്‍ശിനി, മനഃസാക്ഷിയെ സൂക്ഷിക്കാന്‍ പ്രണബിനെ ചുമതലപ്പെടുത്തി. തുടര്‍ന്നങ്ങോട്ട്, ഇന്ദിര വിദേശത്തേക്കയച്ച എല്ലാ പാര്‍ലമെന്ററി ഡെലിഗേഷനുകളിലും പ്രണബ് ആയിരുന്ന പതാക വാഹകന്‍…!

1973ല്‍ സിദ്ധാര്‍ത്ഥ ശങ്കര്‍റേയുടെ അനുഗ്രഹാശിസ്സുകളോടെ കേന്ദ്രത്തില്‍ വ്യവസായത്തിന്റെ ഡെപ്യൂട്ടി മന്ത്രിയായി. അടിയന്തിരാവസ്ഥക്കുശേഷം ഇന്ദിര നിലംപറ്റിയപ്പോള്‍ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡറുടെ കസേര പ്രണാബ്ജിക്ക് തരപ്പെട്ടു. തുടര്‍ന്നുവന്ന ജനതാപാര്‍ട്ടിയുടെ ഭരണകാലത്ത് ഇന്ദിരാജിയുടെ വലംകൈയായി പ്രവൃത്തിച്ച് വിശ്വസ്ഥതയുടെ പുതിയ മാനങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു. ഷാ കമ്മീഷനുമുന്നില്‍ മിടുക്കരായ എസ് എസ് റായും, വി വി ചതോപാദ്ധ്യായുമൊക്കെ മൂക്കുകുത്തിവീണപ്പോഴും പ്രണാബ്ജി ഒരു ജിംനാസ്റ്റിക്കിനേക്കാള്‍ മെയ്വഴക്കത്തോടെ ഇന്ദിരയ്ക്ക് കോട്ടതീര്‍ത്തുകൊടുത്തു. ഇത്രയൊക്കെ ചെയ്തിട്ടും ഇന്ദിരാജിയുടെ മരണത്തിനുശേഷം രണ്ടാമനെ തഴഞ്ഞ് രാജീവ് പ്രധാനമന്ത്രിയായെന്ന് മാത്രമല്ല, ആ മന്ത്രിസഭയില്‍ ഇടം പോലും കിട്ടിയില്ല.

മാത്രമല്ല, അശേക്സെന്‍, ഗനിഖാന്‍ ചൗധരി, പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി എന്നിവര്‍ മറ്റുചിലരുടെ പ്രേരണയാല്‍ വല്യേട്ടന്മാരായി വിലസാന്‍ തുടങ്ങിയപ്പോള്‍ അതില്‍ അമര്‍ഷം പൂണ്ട്, 1985ലെ നഗരസഭാ തെരഞ്ഞെടുപ്പ് ഒരായുധമാക്കി പ്രണബ് പി സി സി പ്രസിഡന്റ് സ്ഥാനം വലിച്ചെറിഞ്ഞു. എന്നിട്ടും അമര്‍ഷം ഉള്ളിലൊതുക്കാനാകാതെ കമലാപതി ത്രിപാഠിയെ പാട്ടിലാക്കി രാജീവിനെതിരെ വാരിക്കുഴിയൊരുക്കിയെങ്കിലും അതില്‍ വീണത് പ്രണബ് തന്നെയായിരുന്നു.

അതോടെ ശൗര്യം ഇരട്ടിച്ചു. കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തുചാടി. ഇപ്പോഴത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗുണ്ട റാവു, വി സി ശുക്ല തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെയും ധീരുഭായി അംബാനി, സ്വരാജ് പോള്‍ എന്നി വന്‍കിട വ്യവസായികളുടേയും പിന്‍ബലത്താല്‍ രാജീവിന് ബദലായി ഒരു രാഷ്ട്രീയ പാര്‍ട്ടി പടുത്തുയര്‍ത്താനൊരുങ്ങി. അങ്ങിനെയാണ് രാഷ്ടീയ സമാജ് വാദി കോണ്‍ഗ്രസ് രുപമെടുക്കുന്നത്.

പുതിയ പാര്‍ട്ടിക്കുവേണ്ടി കെട്ടുകണക്കിന് പോസ്റ്ററുകളും ലെറ്റര്‍പ്പാഡും അടിച്ചുകൂട്ടിയെങ്കിലും അത് കാര്യമായൊന്നും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ നരസിംഹറാവുവിന്റെ സഹായത്താല്‍ കോണ്‍ഗ്രസ്സില്‍ തന്നെ മടങ്ങിയെത്തി. 1995ല്‍ കേന്ദ്ര വിദേശകാര്യമന്ത്രിയായി.
ഇന്ത്യ- യുഎസ് ആണവ കരാര്‍ നടപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതു പ്രണബാണ്. 2004 ല്‍ പ്രതിരോധമന്ത്രിയും 2006 ല്‍ വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കുമ്പോള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നടപ്പാക്കിയത് ചരിത്രം. പെണ്‍കുട്ടികളുടെ സാക്ഷരത, ആരോഗ്യ പരിരക്ഷാ പദ്ധതി തുടങ്ങിയവ വഴി ഏറെ ശ്രദ്ധേയനുമായി.

വീണ്ടുമൊരിക്കല്‍ക്കൂടി പ്രധാനമന്തിയാകാനുള്ള അവസരമൊരുങ്ങിവന്നെങ്കിലും നറുക്കുവീണത് മന്‍മോഹന്‍ സിങ്ങിനായിരുന്നു. അതോടെ പ്രധാനമന്ത്രിയാവുക എന്ന ആഗ്രഹത്തെ എന്നന്നേക്കുമായി കുഴിച്ചുമൂടി. ദ കോയിലേഷന്‍ ഇയേഴ്സ് എന്നപസ്തകത്തില്‍ അക്കഥയൊക്കെ വെടിപ്പായി വിവരിച്ചിട്ടുണ്ട് പ്രണബ്ജി. പിന്നെ രാഷ്ട്രപതി. ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ് പ്രണബ്ജി.

ഒട്ടേറെ ബഹുമതികളും ഇദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായചിലത്, 1997ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരവും 2014ല്‍ അദ്ദേഹം പഠിച്ച കൊല്‍ക്കത്ത സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചതും, ഭാരത രത്നം, 2008ല്‍ ഭാരതം പദ്മ വിഭൂഷണ്‍ നല്‍കിയതുമാണ്. അര നൂറ്റാണ്ടുകാലം കോണ്‍ഗ്രസ്സിലെ സൗമ്യമുഖമായിരുന്നു ഇപ്പോള്‍ മാഞ്ഞുപോയത്.

ഇന്ദിരയുടെ കണ്ണിൽപ്പെടാൻ കാരണക്കാരനായത് ഒരു മലയാളി

ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായാണ് പ്രണബ് മുഖർജി അധികാരകേന്ദ്രങ്ങളുടെ അണിയറശില്പിയായതെന്ന് ആർക്കുമറിയാത്ത കാര്യമല്ല. എന്നാൽ, പ്രണബിന്റെ മിടുക്കും രാഷ്ട്രീയതന്ത്രജ്ഞതയും ഇന്ദിരയുടെ കണ്ണിൽപ്പെടാൻ കാരണക്കാരനായത് ഒരു മലയാളിയാണ്. കേരളക്കരയും കടന്ന് ഇന്ത്യയുടെയും ലോകത്തിന്റെയും ശ്രദ്ധ കവർന്ന വി.കെ. കൃഷ്ണമേനോൻ.

1969-ൽ ബംഗാളിലെ മിഡ്നാപ്പുർ ലോക്സഭാ മണ്ഡലത്തിൽനിന്ന് കൃഷ്ണമേനോൻ വിജയിച്ചുകയറിയപ്പോൾ അതു പ്രണബിന്റെ രാഷ്ട്രീയജീവിതത്തിലേക്കുള്ള വഴിത്തിരിവായി. ബംഗ്ലാ കോൺഗ്രസ്സിന്റെ സ്ഥാനാർഥിയായിരുന്നു കൃഷ്ണമേനോൻ. 1957-ലും 1962-ലും ബോംബെ നോർത്തിൽ മത്സരിച്ച് പരാജയം രുചിച്ച അദ്ദേഹം മിഡ്നാപ്പുരിലും സ്ഥാനാർഥിയായി. സിറ്റിങ് എം.പി. എസ്.എൻ.മൂർത്തിയുടെ മരണത്തെത്തുടർന്ന് മിഡ്നാപ്പുരിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നു. പാർട്ടിക്കുള്ളിലെ കലാപത്തിന്റെ ഭാഗമായി ബംഗാൾ മുഖ്യമന്ത്രി അജോയ് മുഖർജി കോൺഗ്രസ്സിനെ പിളർത്തി. പുതുതായി രൂപവത്കരിക്കപ്പെട്ട ബംഗ്ലാ കോൺഗ്രസ് മിഡ്നാപുരിൽ കൃഷ്ണമേനോനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. ആ പാർട്ടിയുടെ ഭാഗമായിരുന്ന പ്രണബായിരുന്നു മേനോനെ സഹായിക്കാൻ നിശ്ചയിക്കപ്പെട്ട മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ്. കോൺഗ്രസ്സിലെ കെ.ഡി.റോയിയെ 1,87,850 വോട്ടുകൾക്ക് കൃഷ്ണമേനോൻ പരാജയപ്പെടുത്തിയത് ചരിത്രമായി. പ്രണബിന്റെ രാഷ്ട്രീയതന്ത്രങ്ങളുടെ കൂടി വിജയമായിരുന്നു ഈ നേട്ടം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഇന്ദിരാഗാന്ധി പ്രണബിനെ കോൺഗ്രസ്സിലേക്ക് തിരിച്ചെത്തിച്ചു. അതേവർഷം പ്രണബ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ദിരയുടെ മന്ത്രിസഭയിൽ രണ്ടാമനായിരുന്ന പ്രണബ് അവർ പറഞ്ഞതുകേൾക്കാതെ 1980-ൽ ലോക്സഭയിലേക്ക് മത്സരിച്ചു. ”നിങ്ങൾ തോൽക്കുമെന്ന് എല്ലാവർക്കുമറിയാം. ഭാര്യയ്ക്കുപോലും അതിൽ തർക്കമുണ്ടാവില്ല. എന്നിട്ടും മത്സരിച്ച് എനിക്കു പ്രയാസമുണ്ടാക്കുന്നത് എന്തിനാണ്?” – ഇതായിരുന്നു പ്രണബിനോട് രോഷത്തോടെ ഇന്ദിരയുടെ ചോദ്യം. രണ്ടു ദിവസത്തിനുശേഷം പ്രണബിന്റെ വീട്ടിലേക്ക് സഞ്ജയ് ഗാന്ധിയുടെ വിളിയെത്തി. ”അമ്മയ്ക്ക് നിങ്ങളോട് വലിയ ദേഷ്യമാണ്. എന്നിട്ടും അവർ ചോദിക്കുന്നു, നിങ്ങളില്ലാതെ എങ്ങനെ മന്ത്രിസഭയുണ്ടാക്കുമെന്ന്. അതുകൊണ്ട് നാളെത്തന്നെ വിമാനം കയറി ഡൽഹിയിലെത്തണം.” തുടർന്നുള്ള മന്ത്രിസഭയിലും പ്രണബ് പങ്കാളിയായത് ഇന്ദിരയുടെ ഈ വിശ്വാസത്തിലായിരുന്നു.

ഇഷ്ട കഥാപാത്രം’തീറ്റ റപ്പായി’

തമാശക്കഥകൾ കേൾക്കാൻ ഏറേ താത്പര്യമുള്ള പ്രണബിന് കേരളത്തിലെ ‘തീറ്റ റപ്പായി’യാണ് ഇഷ്ടകഥാപാത്രം. ഒരു മലയാളി മാധ്യമപ്രവർത്തകൻ ഒരിക്കൽ അഭിമുഖത്തിന് ചെന്നപ്പോൾ ‘റപ്പായിക്കഥകൾ അറിയില്ലേ’യെന്നായിരുന്നു പ്രണബിന്റെ ആദ്യചോദ്യം. വർത്തമാനത്തിനിടെ ഇടയ്ക്കിടെ തീറ്റ റപ്പായിയുടെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് അദ്ദേഹം പൊട്ടിച്ചിരിച്ചു.

ബംഗാളി ഭക്ഷണത്തിൽ ഏറേ തത്പരനാണ്. എല്ലാ വർഷവും തന്റെ നാട്ടിൽ നിന്നുള്ള ലിച്ചിപ്പഴവും മാങ്ങയും കക്ഷിഭേദമില്ലാതെ പ്രണബ് എല്ലാ നേതാക്കൾക്കും അയച്ചു കൊടുക്കുമായിരുന്നു. ഒന്നാം യു.പി.എ. സർക്കാറിൽ റെയിൽവേ മന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് മുസാഫർപുരിലെ ലിച്ചിയാണ് ബഹുകേമമെന്നു പറഞ്ഞതാണ് പ്രകോപനം. എന്നാൽ, തന്റെ നാട്ടിലെ പഴങ്ങളെ തോല്പിക്കാൻ വേറൊന്നുമില്ലെന്ന് വാദിച്ച പ്രണബ് അന്നു മുതൽ രാഷ്ട്രീയ നേതാക്കൾക്ക് ലിച്ചിയും മാങ്ങയും സമ്മാനിക്കാൻ തുടങ്ങി.

2006-ൽ പ്രതിരോധമന്ത്രി സ്ഥാനത്തു നിന്നും വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ പ്രണബ് നിയുക്തമന്ത്രി ആന്റണിയോടു പറഞ്ഞത് രസകരമാണ്. ”ആന്റണി, എന്റെ ഉറക്കമില്ലാത്ത രാത്രികൾ ഇതാ ഞാൻ നിങ്ങൾക്കു കൈമാറുന്നു.”

ഇന്ദിരാസർക്കാറിൽ ധനമന്ത്രിയായിരുന്ന പ്രണബാണ് ഡോ. മൻമോഹൻ സിങ്ങിനെ റിസർവ് ബാങ്ക് ഗവർണറായി നിയമിക്കുന്നത്. പിന്നീട് മൻമോഹൻ പ്രധാനമന്ത്രിയായ യു.പി.എ. സർക്കാറിൽ പ്രണബ് ധനമന്ത്രിയായത് തികച്ചും യാദൃച്ഛികം. എന്നാൽ, പഴയ ഓർമയിലാവണം, കോർ കമ്മിറ്റി യോഗത്തിൽ പ്രണബിനെ മൻമോഹൻ സിങ് അഭിസംബോധന ചെയ്തത് സർ എന്നായിരുന്നു. ”ഇങ്ങനെയെങ്കിൽ ഇനിയുള്ള യോഗങ്ങളിൽ താൻ പങ്കെടുക്കില്ലെ”ന്ന് പ്രണബിന്റെ ഭീഷണി. ഒടുവിൽ ഇരുവരും ധാരണയിലെത്തി. മൻമോഹൻ ‘പ്രണബ്ജി’യെന്നും തിരിച്ച് ഡോ. സിങ് എന്നും അഭിസംബോധന ചെയ്യാമെന്നായിരുന്നു ധാരണ.

പുകവലി ശീലമുണ്ടായിരുന്ന പ്രണബ് പിന്നീടതു നിർത്തി. സിഗരറ്റ് പായ്ക്കറ്റുകളിൽ അർബുദത്തെ ഓർമിപ്പിക്കുന്ന ചിത്രങ്ങൾ പതിപ്പിക്കാൻ ആദ്യ യു.പി.എ. സർക്കാറിലെ ആരോഗ്യമന്ത്രി അൻപുമണി രാംദാസ് തീരുമാനിച്ചു. പുകവലി മൂലമുള്ള കാൻസറിന്റെ ദാരുണചിത്രങ്ങളായിരുന്നു ആദ്യമൊക്കെ പായ്ക്കറ്റുകളിൽ. എന്നാൽ, ഇത്രയും നടുക്കുന്ന ചിത്രങ്ങൾ പതിപ്പിക്കരുതെന്നുള്ള പ്രണബിന്റെ വാശി വിജയിച്ചു. തന്റെ ജില്ലയിലെ ബീഡിത്തൊഴിലാളികളായിരുന്നു ഇതുപറയുമ്പോൾ പ്രണബിന്റെ മനസ്സിൽ.

പ്രണബിനെ പിന്തുണച്ചതിനെച്ചൊല്ലി സി.പി.എമ്മും ഇടതുപാർട്ടികളും പരസ്പരം ഇടഞ്ഞു. സി.പി.എമ്മും പ്രണബും തമ്മിലുള്ള അടുപ്പം രഹസ്യമല്ല. ആദ്യകാലം മുതലേ സി.പി.എമ്മിനോട് പ്രണബിന് മൃദുസമീപനമായിരുന്നു. ബംഗാളിൽ നന്ദിഗ്രാം, സിംഗൂർ പ്രശ്നങ്ങൾ കത്തിക്കാളുമ്പോൾ ഒരിക്കലും പ്രണബും സി.പി.എമ്മും കൊമ്പു കോർത്തിട്ടില്ല. നന്ദിഗ്രാം, സിംഗൂർ വിഷയങ്ങളുയർത്തി ബംഗാളിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടികളിലൊന്നും പ്രണബ് പ്രസംഗിക്കാൻ പോയില്ല.

ബംഗാളിലെ കോൺഗ്രസ് നേതാവ് പ്രിയരഞ്ജൻദാസ് മുൻഷി പലതവണ ക്ഷണിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കേന്ദ്രസർക്കാറിനെ പിന്തുണയ്ക്കുന്ന സി.പി.എമ്മിനെതിരെ പ്രസംഗിക്കാൻ താനില്ലെന്നായിരുന്നു പ്രണബിന്റെ മറുപടി. കാരണം ഇതൊന്നുമായിരുന്നില്ല. ബുദ്ധദേവ് ഭട്ടാചാര്യയുമായുള്ള സൗഹൃദമായിരുന്നു ഈ പിന്മാറ്റത്തിനു പിന്നിൽ. രാഷ്ട്രപതി സ്ഥാനാർഥിയായി നിശ്ചയിക്കപ്പെട്ടപ്പോൾ ഇടതുപക്ഷത്തിന്റെ പിന്തുണ തേടി പ്രണബ് ആദ്യം വിളിച്ചതും ബുദ്ധദേവിനെയാണ്. പ്രണബിനെ പിന്തുണയ്ക്കാൻ സി.പി.എം. തീരുമാനിച്ചത് ബുദ്ധദേവിന്റെ കടുത്ത നിർബന്ധത്തിലായിരുന്നു.

മമതയോടുള്ള എതിർപ്പ്

ഒരേ പാർട്ടിയിലുണ്ടായിരുന്നപ്പോൾ തുടങ്ങിയതാണ് പ്രണബും മമതാബാനർജിയും തമ്മിലുള്ള പോരും പ്രശ്നങ്ങളും. പ്രണബിന് ‘പത്മഭൂഷൺ’ലഭിച്ചപ്പോൾ മമതയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ കോലം കത്തിക്കുന്ന പ്രതിഷേധം വരെയുണ്ടായി. എന്നാൽ, പിന്നീട് സഖ്യകക്ഷിയായപ്പോൾ രോഷം തണുത്തു. ബംഗാളിസംഗീതം ഇഷ്ടപ്പെടുന്ന പ്രണബിന് രബീന്ദ്രസംഗീതത്തിന്റെ ഒരുപാടു കാസറ്റുകൾ സമ്മാനിച്ചത് മമതയാണ്. സമീപകാലത്താണത്രേ ഇത്തരമൊരു സമ്മാനം. പക്ഷേ, പ്രണബ് രാഷ്ട്രപതി സ്ഥാനാർഥിയായപ്പോൾ മമത വീണ്ടും കലാപമുയർത്തി.

English summary

Two years ago, on a Wednesday in the first week of June 2018, former President Pranab Mukherjee arrived in Nagpur to attend a function at the RSS headquarters. That visit by Congressman Pranab Mukherjee, who has always been loyal to Indira Gandhi, paved the way for political debate.

Leave a Reply

Latest News

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അറബി കോളേജ് അധ്യാപകന്‍ ഒളിവിൽ

മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന്‍ മുങ്ങി. അറബികോളേജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച...

കെഎസ്‌ആര്‍ടിസിയെ കടകെണിയിൽ നിന്ന് രക്ഷിക്കാൻ എം.ഡി നേരിട്ടിറങ്ങി:ബസിന്റെ വളയം പിടിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുബാണ് ഒരു ഹെവി വാഹനത്തിന്റെ വളയം എം.ഡി പിടിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം കെഎസ്‌ആര്‍ടിസി ബസിന്റെ വളയം പിടിച്ചപ്പോള്‍ എം.ഡി ഒട്ടും പതറിയില്ല.കെഎസ്‌ആര്‍ടിസിയുടെ എംഡി കൂടിയായ ബിജു പ്രഭാകറാണ് കെ എസ്‌...

രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍

ദില്ലി: രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക് പങ്കെടുക്കാനാകും. കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ...

40 പു​തി​യ ക്ലോ​ണ്‍ ട്രെ​യി​നു​ക​ള്‍ ഇന്ന് മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും

ന്യൂ ​ഡ​ല്‍​ഹി: സ്പെ​ഷ്ല്‍ ട്രെ​യി​നു​ക​ളെ​ക്കാ​ള്‍ വേ​ഗ​മേ​റി​യ ക്ലോ​ണ്‍ ട്രെ​യി​നു​ക​ളു​മാ​യി റെ​യി​ല്‍​വേ. 40 പു​തി​യ ട്രെ​യി​നു​ക​ള്‍ ഇന്ന് മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും. ഉയര്‍ന്ന ട്രാഫിക് റൂട്ടുകളിലുള്ള വെ​യി​റ്റി​ങ് ലി​സ്​​റ്റി​ലു​ള്ള യാത്രക്കാര്‍ക്ക് ബന്ധപ്പെട്ട രക്ഷാകര്‍തൃ ട്രെയിനിന് രണ്ട്-മൂന്ന്...

മുനമ്പം ഹാര്‍ബര്‍ ഇന്ന്‍ തുറക്കും

എറണാകുളം : കോവിഡ് വ്യാപനം മൂലം തത്കാലികമായി അടച്ചിട്ടിരുന്ന മുനബം ഹാര്‍ബര്‍ ഇന്ന്‍ മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ഹാര്‍ബറിലെ പ്രവര്‍ത്തനങ്ങള്‍....

More News