Sunday, October 17, 2021

യുഎസിൽ സൂം മീറ്റിങ് നടത്തുകയായിരുന്ന അമ്മയെ രണ്ടു വയസ്സുകാരനായ മകൻ അബദ്ധത്തിൽ വെടിവച്ചുകൊന്നു

Must Read

യുഎസിൽ സൂം മീറ്റിങ് നടത്തുകയായിരുന്ന അമ്മയെ രണ്ടു വയസ്സുകാരനായ മകൻ അബദ്ധത്തിൽ വെടിവച്ചുകൊന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് വിയോൻഡ്രെ ആവെരിയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. അലക്ഷ്യമായി നിറതോക്ക് സൂക്ഷിച്ചതിനാണ് അറസ്റ്റ്. ഓഗസ്റ്റ് 11നായിരുന്നു സംഭവം.

സൂം മീറ്റിങ് നടക്കുന്നതിനിടെ ഷമയ ലിനിന്റെ (21) തലയിലേക്ക് കുട്ടി നിറയൊഴിക്കുകയായിരുന്നു. മീറ്റിങ്ങിൽ പങ്കെടുക്കുകയായിരുന്ന സഹപ്രവർത്തക സംഭവം കാണുകയും ഉടനെ പൊലീസ് സഹായം അഭ്യർഥിക്കുകയും ചെയ്തു. ഈ സമയം ആവെരി പുറത്തായിരുന്നു.

സംഭവം അറിഞ്ഞ ഉടൻ തന്നെ ഇയാൾ അപാർട്മെന്റിലെത്തി ലിനിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കുട്ടികൾ നടത്തിയ വെടിവയ്പ്പിൽ ഈ വർഷം മാത്രം 114 പേരാണ് യുഎസിൽ കൊല്ലപ്പെട്ടതെന്നാണു കണക്ക്

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News