ഇരു ചക്ര വാഹനമോഷ്ടാക്കൾ അറസ്റ്റിൽ

0


എറണാകുളം ചേരാനല്ലൂർ സിഗ്നൽ ജംഗ്ഷൻ ഭാഗത്തു നിന്നും ഈ മാസം 18 നു പുലർച്ചെ 03.00 മണിയോടെ ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞ രണ്ടു യുവാക്കളെ ചേരാനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു .മോഷണത്തിനു ശേഷം പ്രതികൾ വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് രൂപമാറ്റം വരുത്തി ഉപയോഗിച്ചുവരവെയാണ് പിടിയിലായത്.പള്ളിക്കര കുമാരപുരം സ്വദേശി ആൻറോ ജോസഫ് (27) വരാപ്പുഴ മുട്ടിനകം സ്വദേശി അരുൺ സുരേഷ് (29) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രതികളിൽ നിന്ന് ഐക്കരനാടു നിന്നും മോഷ്ടിച്ച മറ്റൊരു വാഹനവും കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു എറണാകുളം സെൻട്രൽ ACP സി ജയകുമാറിന്റെ മേൽനോട്ടത്തിൽ രൂപികരിച്ച അന്വേഷണ സംഘത്തിൽ ചേരാനല്ലൂർ SHO വിപിൻ കുമാർ കെ.ജി. SI എൽദോ എ കെ,ASI വിജയകുമാർ,SCPO മുഹമ്മദ് നസീർ,സിഗോഷ്, അനീഷ്,CPO വിശാൽ, നിതിൻ ജോൺ, അനൂപ് എന്നിവരുണ്ടായിരുന്നു

ഇരു ചക്ര വാഹനമോഷ്ടാക്കൾ അറസ്റ്റിൽ 1

LEAVE A REPLY

Please enter your comment!
Please enter your name here