കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് ടണ്‍ സബ്സിഡി ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കുവൈത്തില്‍ പിടിച്ചെടുത്തു. ഈജിപ്തിലേക്ക് ട്രക്കില്‍ കടത്താന്‍ ശ്രമിച്ച അരി, പാല് എന്നീ ഉല്‍പ്പന്നങ്ങളാണ് അല്‍ സുലൈബിയയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
സര്‍ക്കാര്‍ സ്വദേശികള്‍ക്ക് നല്കുന്ന റേഷന്‍ സാധനങ്ങളാണെന്ന് മനസ്സിലാക്കാതിരിക്കാന്‍ ഭക്ഷ്യ വസ്തുക്കള്‍ പെട്ടികളിലാക്കി മാറ്റി പാക്ക് ചെയ്തിരുന്നു. സംശയം തോന്നിയ അധികൃതര്‍ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് സബ്സിഡി ഉല്‍പ്പന്നങ്ങളാണെന്ന് കണ്ടെത്തിയത്. ട്രക്ക് ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു
English summary
Two tonnes of subsidized food items seized in Kuwait