Wednesday, June 16, 2021

സംസ്ഥാനത്തെ മുന്നാക്ക സമുദായ പട്ടികയിൽ രണ്ട് വിഭാഗങ്ങളെ ഒഴിവാക്കി

Must Read

ഒ.ബി.സി. വിഭാ​ഗ പട്ടികയിൽ ഉൾപ്പെട്ട നായിഡു, നാടാർ, (എസ്ഐയുസിയിൽ ഉൾപ്പെടാത്ത ക്രിസ്തുമതക്കാർ), ശൈവ വെള്ളാള (പാലക്കാട് ജില്ല ഒഴികെ) എന്നീ വിഭാ​ഗങ്ങളെ മുന്നോക്ക സമുദായ പട്ടികയിൽ നിന്ന്ഒഴിവാക്കി. 164 വിഭാ​ഗങ്ങളെ സംവരണേതര വിഭാ​ഗമായി ഉൾപ്പെടുത്തി സംസ്ഥാനത്തെ മുന്നാക്ക സമുദായ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. സംവരണാനുകൂല്യങ്ങൾ ലഭിക്കാത്ത സമുദായങ്ങളുടെ പട്ടിക നേരത്തെ മുന്നാക്ക സമുദായ കമ്മിഷൻ തയ്യാറാക്കിയിരുന്നു .സർക്കാർ പക്ഷേ പട്ടിക അംഗീകരിച്ചിരുന്നില്ല. മുന്നാക്ക സംവരണം നടപ്പാക്കാൻ സമുദായ പട്ടിക ആവശ്യമായിരുന്നു.

ഒരു മാസത്തിനകം പട്ടിക പ്രസിദ്ധീകരിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. സമയപരിധി കഴിഞ്ഞതോടെ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് എൻ എസ് എസ് ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

Leave a Reply

Latest News

More News