Tuesday, October 26, 2021

റെസ്റ്റ് ഹൗസിലെ 2 മുറികൾ സിബിഐ കസ്റ്റഡിയിലായിട്ട് ഒന്നര വർഷം

Must Read

റെസ്റ്റ് ഹൗസിലെ 2 മുറികൾ സിബിഐ കസ്റ്റഡിയിലായിട്ട് ഒന്നര വർഷം. രാജ്കുമാർ കസ്റ്റഡി മരണക്കേസ് അന്വേഷിക്കാനാണ് നെടുങ്കണ്ടം റെസ്റ്റ് ഹൗസ് സർക്കാർ ഉത്തരവോടെ സിബിഐക്ക് വിട്ടുനൽകിയത്. അന്വേഷണ സംഘം 6 മാസം കൂടി കാലാവധി നീട്ടി വാങ്ങിയതോടെ അടുത്ത കാലത്തൊന്നും റെസ്റ്റ് ഹൗസ് സാധാരണ നിലയിലേക്ക് എത്തില്ല.

2 മാസം മുൻപ് സിബിഐ 6 മാസത്തേക്ക് കൂടി റെസ്റ്റ് ഹൗസ് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ചയും അന്വേഷണ സംഘം ഇവിടെയെത്തിയിരുന്നു. ഏലപ്പാറ കേന്ദ്രീകരിച്ചും സിബിഐയുടെ അന്വേഷണം നടക്കുന്നുണ്ട്. ഹരിത ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസാണ് അന്വേഷണ സംഘം ഇപ്പോൾ പരിശോധിക്കുന്നത്. പണം നഷ്ടപ്പെട്ടവരുടെ വിശദമായ മൊഴികൾ പരിശോധിക്കുകയാണ്. റെസ്റ്റ് ഹൗസിൽ 3 മുറികളും ഒരു വിഐപി മുറിയുമുണ്ട്. ഇതിൽ 2 മുറികളാണ് സിബിഐക്ക്. റെസ്റ്റ് ഹൗസ് ക്യാംപ് ഓഫിസാക്കി മാറ്റിയതോടെ ഇവിടേക്ക് ആരും എത്താറില്ല.

ഇതിനു മുൻപ് റെസ്റ്റ് ഹൗസ് ആദ്യം കേസ് അന്വേഷിച്ചിരുന്ന സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു. 2019 ജൂൺ മാസം 12 മുതൽ 16 വരെ രാജ് കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചു മർദിച്ച കേസിലാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറസ്റ്റിലായത്. അറസ്റ്റിലായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതും ഈ റെസ്റ്റ് ഹൗസിലാണ്

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News