Thursday, May 13, 2021

രണ്ടു റിമാൻഡ് പ്രതികൾ ക്വാറന്‍റൈൻ കേന്ദ്രത്തിൽനിന്നു ചാടിപ്പോയി

Must Read

പെരുമ്പാവൂർ : രണ്ടു റിമാൻഡ് പ്രതികൾ ക്വാറന്‍റൈൻ കേന്ദ്രത്തിൽനിന്നു ചാടിപ്പോയി. പെരുമ്പാവൂർ ഇ.എം.എസ്. ടൗൺ ഹാളിലെ സിഎഫ്എൽറ്റിസിയിൽ നിന്നാണ് ഇവർ ചാടിപ്പോയത്. എറണാകുളം സിറ്റി പോലീസ് അറസ്റ്റു ചെയ്ത തലശേരി കതിരൂർ വെസ്റ്റ് പൊന്നിയം സ്വദേശി റോസ് മഹല്ലിൽ മിഷേൽ ഷെഫീഖ് (22), ആലപ്പുഴ ചേന്നങ്കരി എടത്വ സ്വദേശി വൈപ്പിശേരി വീട്ടിൽ വിനീത് (23) എന്നിവരാണ് ഇന്നലെ പുലർച്ചെ നാലോടെ രക്ഷപെട്ടത്.

പ്രാഥമിക ആവശ്യത്തിനെന്നു പറഞ്ഞ് ശുചിമുറിയിൽ കയറിയ ഇവർ എക്സ്ഹോസ്റ്റർ ഘടിപ്പിക്കാനായി ഉണ്ടാക്കിയ ദ്വാരത്തിലൂടെ രക്ഷപ്പെടുകയായിരുന്നു. ഈ സമയം എഫ്എൽറ്റിസിയിൽ മൂന്ന് പോലീസുകാർ കാവലുണ്ടായിരുന്നതായി പെരുമ്പാവൂർ പോലീസ് പറഞ്ഞു.

English summary

Two remand prisoners escaped from the Quarantine Center

Leave a Reply

Latest News

മഹാരാഷ്ട്രയിൽ പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റീവായതിന്‍റെ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡ്​ വ്യാപനം ​രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അടുത്തമാസം വരെ നിയന്ത്രണം നീളും. ജൂൺ ഒന്ന്​ രാവിലെ ഒന്നുവരെ ലോക്​ഡൗണിന്​ സമാനമായ നിയന്ത്രണങ്ങൾ തുടരുമെന്ന്​...

More News