Monday, December 6, 2021

കൊച്ചിയില്‍ വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അടക്കം രണ്ടു പേര്‍ മരിച്ചു; രണ്ട് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Must Read

കൊച്ചി : കൊച്ചിയില്‍ വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അടക്കം രണ്ടു പേര്‍ മരിച്ചു. 2019 ലെ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍ എന്നിവരാണ് മരിച്ചത്.

കൊച്ചി വൈറ്റിലയ്ക്ക് സമീപം ദേശീയപാതയിലാണ് പുലര്‍ച്ചെ വാഹനാപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് മോഡല്‍ കൂടിയായ ആന്‍സി കബീര്‍. അഞ്ജന തൃശൂര്‍ സ്വദേശിയാണ്.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News