കലവൂർ പെട്രോൾ പമ്പിലെ ജീവനക്കാരനിൽനിന്ന് 13 ലക്ഷം രൂപ കവർന്ന സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി

ആലപ്പുഴ: കലവൂർ പെട്രോൾ പമ്പിലെ ജീവനക്കാരനിൽനിന്ന് 13 ലക്ഷം രൂപ കവർന്ന സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ കുന്നേപ്പാടം വീട്ടിൽ രണവൽ പ്രതാപൻ, കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡിൽ മുഹമ്മ പുത്തൻചിറ വീട്ടിൽ ആഷിക് സുരേഷ് എന്നിവരാണു പിടിയിലായത്.

ഏപ്രിൽ 26-ന് കലവൂർ ബ്ലോക്ക് ജങ്ഷനു തെക്കുവശം ദേശീയപാതയിലായിരുന്നു സംഭവം. കലവൂർ നടേശ് ഫ്യുവൽസ് പമ്പിലെ കളക്‌ഷൻ തുകയായ 13,63,000 രൂപ ബാങ്കിൽ അടയ്ക്കാനായി ജീവനക്കാരൻ കൊണ്ടുപോകുന്നതിനിടെയാണു പണംതട്ടിയത്. സൈക്കിളിലെ കാരിയറിൽ ബാഗിലാക്കി സൂക്ഷിച്ചിരുന്ന പണം ബൈക്കിലെത്തിയ പ്രതികൾ ജീവനക്കാരനെ ആക്രമിച്ചു കവരുകയായിരുന്നു.

പരിശോധിച്ചത് അഞ്ഞൂറിലധികം സി.സി.ടി.വി.കൾ

അന്വേഷണത്തിന്റെ തുടക്കത്തിൽ ദൃക്‌സാക്ഷികളെയും പമ്പ് ജീവനക്കാരെയും ചോദ്യംചെയ്തെങ്കിലും തെളിവുലഭിച്ചില്ല. പിന്നീട് അഞ്ഞൂറിലധികം സി.സി.ടി.വി.കളും ആയിരത്തോളം ബൈക്കുകളും പരിശോധിച്ചു. ഹെൽമെറ്റിനൊപ്പം പ്രതികൾ മുഖാവരണംകൂടി ധരിച്ചത് അന്വേഷണത്തെ സങ്കീർണമാക്കി. ലക്ഷത്തിലധികം ഫോൺവിളികൾ സൈബർസെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു.

ഇവർ സഞ്ചരിച്ച ബൈക്ക് ഐ.ടി.സി കോളനി വഴി മുഹമ്മവരെ സഞ്ചരിച്ചതായി സി.സി.ടി.വി.യിൽനിന്നും കണ്ടെത്തിയിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ ഉടമയെ കണ്ടെത്തുകയായിരുന്നു.

ഇയാളുടെ സുഹൃത്തുക്കളാണ് പിടിയിലായവർ. ചേർത്തലയ്ക്ക് പോകാനാണെന്നു പറഞ്ഞാണ് ബൈക്ക് പ്രതികൾ കൊണ്ടുപോയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

പ്രതികൾ മുൻപും മയക്കുമരുന്ന്, പിടിച്ചുപറി, വധശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.

പിടിച്ചുപറിക്കുന്ന പണം മദ്യം, മയക്കുമരുന്ന്‌ ഉപയോഗത്തിനും ആഡംബരജീവിതത്തിനുമാണ് ഉപയോഗിച്ചിരുന്നത്. പ്രതികൾ ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു. എന്നാൽ, പണം കണ്ടെത്താനായിട്ടില്ല. പ്രതികളെ പെട്രോൾ പമ്പിലും കവർച്ചനടന്ന സ്ഥലത്തുമെത്തിച്ച് തെളിവെടുത്തു.

ആലപ്പുഴ ഡിവൈ.എസ്.പി. എൻ. ജയരാജ്, ഇൻസ്പെക്ടർമാരായ ഒ. രവി സന്തോഷ്, എ.കെ. രാജേഷ്, എസ്.ഐ. കെ.ആർ. ബിജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply