നോർവെയുടെ തലസ്ഥാനമായ ഒസ്ലോയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു

0

ഒസ്ലോ: നോർവെയുടെ തലസ്ഥാനമായ ഒസ്ലോയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. ഒസ്ലോയിലെ നൈറ്റ് ക്ലബിലാണ് വെടിവെപ്പുണ്ടായത്. പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

ലണ്ടൻ പബിലും സമീപത്തെ ക്ലബിലും തെരുവിലുമെല്ലാം ഇയാൾ വെടിയുതിർത്തു. വെടിവെപ്പ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ അക്രമിയെ പിടികൂടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here