Monday, December 6, 2021

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

Must Read

കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. നിയമ വിദ്യാർഥികളായ കാക്കനാട് വാഴക്കാല അയ്യമ്പ്രത്ത് വീട്ടിൽ മുഹമ്മദ് അസ്ലം (23), ഫോർട്ടുകൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന എടയക്കുന്നം കോച്ചേരിൽ വീട്ടിൽ നേഹ റോസ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അപകടകരമായ രീതിയിൽ കാറോടിച്ച ഇവരെ കുമ്പളങ്ങി കല്ലഞ്ചേരി റോഡിൽ നിന്നാണ് പോലീസ് പിടികൂടിയത്. ആ സമയത്ത് നേഹയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. അതുകൊണ്ട് ഇവരെ കുമ്പളങ്ങി ആശുപത്രിയിൽ എത്തിച്ചു.

ഡോക്ടർ അവധിയിലായതിനാൽ, ഇവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫും തമ്മിൽ ചികിത്സയെച്ചൊല്ലി തർക്കമായി. തുടർന്ന് ഇവർ നഴ്‌സിനെയും ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ.യെയും ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News