മാനന്തവാടി ചങ്ങടക്കടവ് പാലത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

0

വയനാട്: മാനന്തവാടി ചങ്ങടക്കടവ് പാലത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ ദുര്‍ഗപ്രസാദ്, തുളസിറാം എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ പാലത്തില്‍ നിന്ന് തെറിച്ച് നദിയില്‍ വീണ തുളസിറാമിന്റെ മൃതദേഹം ഏറെ രേത്തെ തിരിച്ചിലിനു ശേഷമാണ് കണ്ടെടുത്തത്. ദുര്‍ഗപ്രസാദ് വയനാട് മെഡിക്കല്‍ കോളജിലാണ് മരിച്ചത്.

തോണിച്ചാല്‍ സ്വദേശികളായ അമല്‍, ടോബിന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ടോബിന്‍ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here