Sunday, January 23, 2022

രാജ്യ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിച്ചു; 20 യൂട്യൂബ് ചാനലുകൾ പൂട്ടിച്ച് കേന്ദ്ര സർക്കാർ; നിരോധിച്ച പട്ടികയിൽ രണ്ട് വാർത്താ വെബ്സൈറ്റുകളും

Must Read

ന്യൂഡൽഹി : രാജ്യ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്ന 20 യൂട്യൂബ് ചാനലുകൾ കേന്ദ്ര സർക്കാർ പൂട്ടിച്ചു. രണ്ട് വാർത്താ വെബ്സൈറ്റുകളും നിരോധിച്ച പട്ടികയിലുണ്ട്. പാകിസ്താനിൽ നിന്ന് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ചാനലുകൾ നിരോധിച്ചിരിക്കുന്നത്.

രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ട സംഭവം തുടങ്ങിയ കാര്യങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി കണ്ട സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നടപടി. ‘നയാ പാകിസ്താൻ’ ഗ്രൂപ്പിന്റെ ചാനലുകളും നരോധിച്ചവയുടെ പട്ടികയിൽ ഉണ്ട്.

വിവിധ മന്ത്രാലയങ്ങളുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് ചാനലുകളും വെബ്സൈറ്റുകളും നിരോധിക്കുന്നതിന് കേന്ദ്രസർക്കാർ നടപടികൾ എടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News