തപോവൻ: ഉത്തരാഖണ്ഡിലെ ചമോലിയിൽ ഞായറാഴ്ച മഞ്ഞുമല ഇടിഞ്ഞുവീണു രൂപപ്പെട്ട മിന്നൽപ്രളയത്തിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 40 ആയി.
കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. തപോവൻ-വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലിരുന്ന ടണലിൽ മുപ്പതോളം തൊഴിലാളികൾ കുടുങ്ങിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ടണൽ തുരന്ന് ഉള്ളിലേക്കു കയറാനുള്ള പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്.
പദ്ധതി പ്രദേശത്തിന്റെ പഴയ ഫോട്ടോകളുടെ കൂടി സഹായത്തോടെയാണ് തെരച്ചിൽ.
English summary
Two more bodies found in Chamoli