Tuesday, May 18, 2021

കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ ഹരിദ്വാർ കുംഭമേളയിൽ നിന്ന് പിന്മാറി രണ്ട് സന്യാസി സമൂഹങ്ങൾ

Must Read

ഡെറാഡൂൺ: കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ ഹരിദ്വാർ കുംഭമേളയിൽ നിന്ന് പിന്മാറി രണ്ട് സന്യാസി സമൂഹങ്ങൾ. നിരഞ്ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ് അഖാഡയുമാണ് കുംഭമേളയിൽ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്. 13 സന്യാസി സമൂഹങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. ഇരു സന്യാസി സമൂഹവും ഏപ്രിൽ 17ന് ശേഷം കുംഭമേളയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

കുംഭമേളയിൽ പ​ങ്കെടുത്ത അഖിൽ ഭാരതീയ അഖാഡ പരിഷതിന്‍റെ പ്രസിഡന്‍റ്​ നരേന്ദ്ര ഗിരി കോവിഡ്​ ബാധിച്ച്​ ഋഷികേശ്​ എയിംസിൽ ചികിത്സയിലാണെന്നാണ്​ വിവരം. മധ്യപ്രദേശിൽ നിന്നുള്ള മഹാ നിർവാനി അഖാഡയിൽ അംഗമായ സ്വാമി കപിൽ ദേവ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിക്കുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ സന്യാസ സമൂഹങ്ങളുടെ കുംഭമേളയിൽ നിന്നുള്ള പിന്മാറ്റം.

കുംഭമേളയിൽ പ​ങ്കെടുത്ത രണ്ടായിരത്തോളും പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ അഞ്ച്​ ദിവസത്തിനിടെയാണ്​ ​ഇത്രയും പേർക്ക്​ രോഗബാധ കണ്ടെത്തിയത്​. കോവിഡിനിടെ കുംഭമേള നടത്തുന്നതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുകയും ചെയ്​തിരുന്നു

English summary

Two monastic communities withdrew from the Haridwar Kumbh Mela amid rising Kovid cases

Leave a Reply

Latest News

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് ഡോ. കെ കെ അഗർവാൾ കൊവിഡ് ബാധിച്ച് മരിച്ചു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് പത്​​മശ്രീ ഡോ. കെ കെ അഗർവാൾ കൊവിഡ്​ ബാധിച്ച്​ മരിച്ചു. 62 വയസ്സായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം...

More News