Thursday, September 23, 2021

ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ രണ്ട് എംബിബിഎസ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു

Must Read

പാലക്കാട്: ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ രണ്ട് എംബിബിഎസ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു എന്നിവരാണ് ഭാരതപ്പുഴയിലെ മായന്നൂർ തടയണയ്‌ക്ക് സമീപം അപകടത്തിൽപ്പെട്ടത്.

പോലീസും ഫയർഫോഴ്‌സും സംയുക്തമായി തെരച്ചിൽ നടത്തുകയാണ്. വാണിയങ്കുളം പി.കെ ദാസ് കോളെജിൽ നാലാം വർഷ എം.ബി.ബി എസ് വിദ്യാർഥികളാണ് ഇരുവരും.

ഏഴുപേരടങ്ങുന്ന സംഘമാണ് തടയണയ്‌ക്ക് സമീപമെത്തിയത്. ഒഴുക്കിൽപ്പെ മാത്യുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗൗതവും അപകടത്തിൽപ്പെടുന്നത്

Leave a Reply

Latest News

കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്

തൃശൂർ: കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. തൃശ്ശൂർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ്...

More News