Thursday, January 27, 2022

യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ സൗദി അറേബ്യയിൽ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു

Must Read

യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ സൗദി അറേബ്യയിൽ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു . ഏഴ് പേര്‍ക്ക് പരിക്കേറ്റു. രണ്ട് കടകള്‍ക്കും 12 വാഹനങ്ങള്‍ക്കും ആക്രമണത്തില്‍ നാശനഷ്‍ടങ്ങളുണ്ടായതായും സൗദി അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ മരണപ്പെട്ടവരില്‍ ഒരാള്‍ സൗദി പൗരനും മറ്റൊരാള്‍ യെമനില്‍ നിന്നുള്ള പ്രവാസിയുമാണ്. പരിക്കേറ്റ ഏഴ് പേരില്‍ ആറ് പേരും സ്വദേശികളാണ് മറ്റൊരാള്‍ ബംഗ്ലാദേശ് സ്വദേശിയായ പ്രവാസിയാണ്.

ജി​സാ​നി​ലെ സാം​ത ഗ​വ​ര്‍​ണ​റേ​റ്റി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​വി​ടെ മെ​യി​ന്‍ റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് തൊ​ട്ട​ടു​ത്താ​ണ് ഷെ​ല്‍ പ​തി​ച്ച​തെ​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍​സ് വ​ക്താ​വ് ല​ഫ് കേ​ണ​ല്‍ മു​ഹ​മ്മ​ദ് അ​ല്‍ ഹ​മ്മാ​ദ് അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്‍​ച ന​ജ്റാ​ന് നേ​രെ​യും ഹൂ​തി​ക​ളു​ടെ മി​സൈ​ല്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. ഒ​രു സ്വ​ദേ​ശി​യു​ടെ കാ​റി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. എ​ന്നാ​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നി​ല്ല.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News