രണ്ട് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

0

രണ്ട് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ നജിബുൾ ബിശ്വാസ് (29), സർഗാൻ ഇസ്ലാം (32) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഒന്നാം തീയതി പുലർച്ചെ മാറമ്പിള്ളിയിലെ മൊബൈൽ ഫോൺ ഷോറൂമിലാണ് ഇവർ മോഷണം നടത്തിയത്. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ മേൽനോട്ടത്തിൽ പ്രതേക ടീം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണമുതലുകളുമായി നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുക്കുകയായിരുന്ന പ്രതികളെ പിടികൂടിയത്. പകൽ ബൈക്കിലെത്തി കടയും പരിസരവും കണ്ട് വച്ച ശേഷം പുലർച്ചെ മോഷണം നടത്തുകയായിരുന്നു. നജിബുൾ ബിശ്വാസ് മയക്കുമരുന്ന് കേസിൽ ജയിലിൽ കിടന്നിട്ടുണ്ട്. ഏ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ.രഞ്ജിത്, എസ്.ഐമാരായ ജോസി.എം. ജോൺസൻ, വി.രാജേന്ദ്രൻ ഏ.എസ്. ഐ അബ്ദുൾ സത്താർ, എസ്.സി.പി ഒമാരായ പി.എ.അബ്ദുൾ മനാഫ്, എ.ഐ.നാദിർഷ, എം.പി.സുബൈർ, ജീമോൻ കെ പിള്ള തുടങ്ങിയവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്.

രണ്ട് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ 1

LEAVE A REPLY

Please enter your comment!
Please enter your name here