പയ്ന്നയൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടു ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തര്‍ അറസ്‌റ്റില്‍

0

പയ്ന്നയൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടു ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തര്‍ അറസ്‌റ്റില്‍. തായിനേരി സ്വദേശി ടി. അമല്‍, മൂരിക്കൊവ്വല്‍ സ്വദേശി എം.വി. അഖില്‍ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്‌റ്റ്‌ ഉണ്ടാകുമെന്നും പോലീസ്‌ അറിയിച്ചു.
ഗാന്ധി പ്രതിമ തകര്‍ത്ത്‌ രണ്ടാഴ്‌ച പിന്നിട്ടും പ്രതികളെ പിടികൂടിയില്ലെന്ന ആരോപണം ശക്‌തമാകുന്നതിനിടെയാണ്‌ അറസ്‌റ്റ്‌. കണ്ണൂര്‍ പയ്യന്നൂരില്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ ഓഫീസിലെ ഗാന്ധി പ്രതിമയാണു തകര്‍ത്തത്‌. വെട്ടി മാറ്റിയ തല ഗാന്ധി പ്രതിമയുടെ മടിയില്‍ വച്ച നിലയിലായിരുന്നു. ഗാന്ധി പ്രതിമയ്‌ക്കുനേരേയുണ്ടായ ആക്രമണം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ദേശീയ തലത്തില്‍ കേരളത്തിന്‌ നാണക്കേടായ സംഭവത്തില്‍ പ്രതികളെ തിരിച്ചറിയാന്‍ പോലും പയ്യന്നൂര്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. എന്നാല്‍, പ്രതികള്‍ സി.പി.എം. പ്രവര്‍ത്തകരായതിനാലാണ്‌ പോലീസ്‌ നടപടി ഉണ്ടാകാത്തതെന്നായിരുന്നു ആരോപണം.
കണ്ടാലറിയുന്ന 15 പേര്‍ക്കെതിരേയാണു പോലീസ്‌ കേസെടുത്തിരുന്നത്‌. പ്രതികളെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ പ്രദേശവാസികളും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും കൈമാറിയിട്ടും അറസ്‌റ്റിലേക്ക്‌ പോലീസ്‌ നീങ്ങിയിരുന്നില്ല. ജാമ്യമില്ലാ വകുപ്പ്‌ ഉള്‍പ്പടെയാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്‌.

LEAVE A REPLY

Please enter your comment!
Please enter your name here