Monday, September 28, 2020

ജീപ്പിനു പിന്നിലെ വാതില്‍ അബദ്ധത്തില്‍ തുറന്ന് രണ്ടു കുട്ടികൾ നടുറോഡിലേക്ക് തെറിച്ചു വീണു; കുട്ടികള്‍ വീഴുന്നതുകണ്ട് പുറകിൽ വന്ന കാര്‍ സഡന്‍ ബ്രേക്കിട്ടു. ഇതോടെ പിന്നില്‍ വന്ന മൂന്നു കാറുകള്‍ പിറകില്‍ ഇടിച്ചുകയറി. ഒരു കുട്ടിയെ കാറിന്റെ അടിയില്‍ നിന്നും മറ്റൊരാളെ റോഡിന്റെ മീഡിയനില്‍ നിന്നുമാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്

Must Read

കാര്‍ഷിക നിയമത്തിനെതിരെ സമരം നയിക്കാൻ രാഹുല്‍ ഗാന്ധി പഞ്ചാബിൽ എത്തുമെന്ന് റിപ്പോർട്ട്‌

  ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ നേതൃത്വം നല്‍കുന്ന...

കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രിയുടെ ധര്‍ണ

ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രിയുടെ ധര്‍ണ. ഷഹിദ് ഭഗത് സിങ് നഗറിലെ ഘത്കാര്‍ കാലനിലാണ്...

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി. എം. മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ...

കൊച്ചി : ദേശീയ പാതയില്‍ വാഹനത്തില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ രണ്ട് കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ-എറണാകുളം റോഡില്‍ അമ്പാട്ടുകാവ് പെട്രോള്‍ പമ്പിന് സമീപം വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.

വാടാനപ്പള്ളി സ്വദേശികളായ കുടുംബാംഗങ്ങള്‍ വടുതലയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് ജീപ്പിനു പിന്നിലെ വാതില്‍ അബദ്ധത്തില്‍ തുറന്ന് ഇഫ ( 3 വയസ്സ്) അസ്‌വ ( മൂന്നര വയസ്സ്) എന്നിവര്‍ റോഡില്‍ വീണത്. വാഴക്കാല സ്വദേശികളുടെ കാറായിരുന്നു തൊട്ടുപിന്നില്‍.

കുട്ടികള്‍ വീഴുന്നതുകണ്ട് അവര്‍ കാര്‍ സഡന്‍ ബ്രേക്കിട്ടു. ഇതോടെ പിന്നില്‍ വന്ന മൂന്നു കാറുകള്‍ പിറകില്‍ ഇടിച്ചുകയറി. ഒരു കുട്ടിയെ കാറിന്റെ അടിയില്‍ നിന്നും മറ്റൊരാളെ റോഡിന്റെ മീഡിയനില്‍ നിന്നുമാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.

കുട്ടികള്‍ക്ക് ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.

English summary

Two children miraculously escaped after being thrown from a vehicle onto the road on a national highway. The accident took place on the Aluva-Ernakulam road near the Ambattukavu petrol pump at 3.30 pm.

Leave a Reply

Latest News

കാര്‍ഷിക നിയമത്തിനെതിരെ സമരം നയിക്കാൻ രാഹുല്‍ ഗാന്ധി പഞ്ചാബിൽ എത്തുമെന്ന് റിപ്പോർട്ട്‌

  ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ നേതൃത്വം നല്‍കുന്ന...

കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രിയുടെ ധര്‍ണ

ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രിയുടെ ധര്‍ണ. ഷഹിദ് ഭഗത് സിങ് നഗറിലെ ഘത്കാര്‍ കാലനിലാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ധര്‍ണ ഇരിക്കുന്നത്....

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി. എം. മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന മനോജ് തുടർന്ന് നടത്തിയ പരിശോധനയിൽ...

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി ഔഡി

പുതിയ Q5 സ്‌പോര്‍ട്‌ബാക്കുമായി എത്തിയിരിക്കുകയാണ് ഔഡി. നിരവധി സവിശേഷതകളുമായാണ് പുതിയ Q5 സ്‌പോര്‍ട്‌ബാക്ക് എത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഔഡി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ എഞ്ചിന്‍ 2.0 ലിറ്റര്‍ ടര്‍ബോ ഡീസലായിരിക്കും, ഇത് 204...

ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

  ടെക്‌നോ സ്പാര്‍ക്ക് 6 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ ജി 70 SoC പ്രോസസറുമായാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വരുന്നത്.ഡ്യുവല്‍ നാനോ സിം വരുന്ന ടെക്‌നോ സ്പാര്‍ക്ക് 6 ആന്‍ഡ്രോയിഡ്...

More News