Wednesday, October 27, 2021

ഉറങ്ങിക്കിടന്നവര്‍ക്കു മുകളിലേക്കു മഴയില്‍ വീടു തകര്‍ന്നുവീണ്‌ പിഞ്ചുകുഞ്ഞടക്കം രണ്ടു കുട്ടികള്‍ക്കു ദാരുണാന്ത്യം

Must Read

തേഞ്ഞിപ്പലം: ഉറങ്ങിക്കിടന്നവര്‍ക്കു മുകളിലേക്കു മഴയില്‍ വീടു തകര്‍ന്നുവീണ്‌ പിഞ്ചുകുഞ്ഞടക്കം രണ്ടു കുട്ടികള്‍ക്കു ദാരുണാന്ത്യം. കാടപ്പടി പൂതംകുറ്റിയില്‍ വരിച്ചാലില്‍മഠത്തില്‍ അബൂബക്കര്‍ സിദ്ദിഖിന്റെയും സുമയ്യയുടെയും മക്കളായ ലിയാന ഫാത്തിമ (7), ലുബാന ഫാത്തിമ (6 മാസം) എന്നിവരാണു മരിച്ചത്‌. കരിപ്പൂരിനടുത്ത്‌ മുണ്ടോട്ടുപാടത്ത്‌ ഇന്നലെ പുലര്‍ച്ചെയായിരുന്നു ദുരന്തം. സുമയ്യയുടെ പിതാവ്‌ ചേന്നാരി മുഹമ്മദ്‌കുട്ടിയുടെ വീടാണ്‌ തകര്‍ന്നത്‌.
മണ്ണിടിഞ്ഞുവീണ്‌ വീടു തകരുകയായിരുന്നു. ഉറങ്ങിക്കിടന്ന കുട്ടികളുടെ മേലേക്കാണു മണ്ണിടിഞ്ഞത്‌. ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടികളെ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന മാതാവിനെ നിസാര പരുക്കുകളോടെ രക്ഷപ്പെടുത്തി.
അബൂബക്കര്‍ സിദ്ദിഖ്‌ കാസര്‍ഗോഡ്‌ ബേക്കറി ജീവനക്കാരനാണ്‌. ഒരു വര്‍ഷത്തോളമായി ഇവര്‍ സുമയ്യയുടെ വീട്ടിലാണു താമസിച്ചിരുന്നത്‌്. തൊട്ടടുത്തായി പുതിയ വീടിന്റെ നിര്‍മാണം നടക്കുന്നതിനിടെയാണ്‌ അപകടം.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News