Tuesday, May 18, 2021

കിന്‍റർഗാർട്ടനിൽ ഒരു അക്രമി നടത്തിയ കത്തിയാക്രമണത്തിൽ രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

Must Read

ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുവാംഗ്സിയിലെ കിന്‍റർഗാർട്ടനിൽ ഒരു അക്രമി നടത്തിയ കത്തിയാക്രമണത്തിൽ രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. 16 കുഞ്ഞുങ്ങൾക്കും രണ്ട് അധ്യാപകർക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നിലഗുരുതരമാണ്. ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.

ഗു​വാം​ഗ്സി​യി​ലെ ബെ​യ്‌​ലി​യു സി​റ്റി​യി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ കി​ന്‍റ​ർ​ഗാ​ർ​ട്ടെ​നി​ലെ​ത്തി​യ ഒ​രാ​ൾ ക​ത്തി​യെ​ടു​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ദ്ദേ​ശം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ചി​ല വ​ർ​ഷ​ങ്ങ​ളാ​യി ചൈ​ന​യി​ല്‍ കു​ട്ടി​ക​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഹു​ബെ​യി​ൽ 2019 സെ​പ്റ്റം​ബ​റി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 2018 ഏ​പ്രി​ലി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് മി​ഡി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്.

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News