പാറക്കുളത്തിൽ മീൻ പിടിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിത്താഴ്ന്നു; പ്രദേശവാസിക്ക് രക്ഷപ്പെടുത്താനായത് ഒരു കുട്ടിയെ; അദ്വൈതിൻറെ മൃതദേഹം കണ്ടെത്തിയത് നീണ്ട തിരച്ചിലിനൊടുവിൽ

0

കോഴിക്കോട്: എടച്ചേരിയിൽ പാറക്കുളത്തിൽ മീൻ പിടിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കുറുമാനി കിഴക്കയിൽ സന്തോഷിൻറെ മകൻ അദ്വൈതാണ് മരിച്ചത്. കച്ചേരി പാറക്കുളത്തിലാണ് അപകടം നടന്നത്.

വൈകുന്നേരം മീൻപിടിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിത്താഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസി ഒരു കുട്ടിയെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് അദ്വൈതിൻറെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply