Sunday, January 23, 2022

രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് സേനാ മെഡൽ ഇന്ന് ഏറ്റുവാങ്ങിയത് രണ്ടു ധീര വനിതകൾ

Must Read

ന്യൂഡൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് സേനാ മെഡൽ ഇന്ന് ഏറ്റുവാങ്ങിയത് രണ്ടു ധീര വനിതകൾ. സ്വന്തം മകനെ രാജ്യത്തിനായി നൽകിയ അമ്മയും അതേ വീരബലിദാനിയുടെ ഭാര്യയും പിന്നീട് സൈനികയുമായി തീർന്ന വനിതയുമാണ് ഏവരുടേയും കണ്ണീർ നനവാർന്ന കയ്യടി നേടിയത്. കരസേനയുടെ മേജർ വിഭൂതി ശങ്കർ ധോൻഡിയാലിനെയാണ് രാജ്യം ഇന്ന് ശൗര്യചക്ര നൽകി ആദരിച്ചത്.

ധോൻഡിയാലിന്റെ അമ്മ സരോജ് ധോൻഡിയാലും ഭാര്യ ലെഫ്റ്റനന്റ് നികിത കൗളുമാണ് രാഷ്‌ട്രപതിയിൽ നിന്ന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര ഏറ്റുവാങ്ങിയത്. 2019ലെ പുൽവാമയിൽ ഭീകരരെ നേരിടുന്നതിനിടയിലാണ് വിഭൂതി ശങ്കർ വീരബലിദാനിയായത്. അഞ്ചു കൊടുംഭീകരരെ വകവരുത്തിയതിന് ശേഷമാണ് ധീരസൈനികനെ മരണം കവർന്നത്. ഭീകരരിൽ നിന്നും 200 കിലോഗ്രാമിലേറെ ഉഗ്രസ്‌ഫോടക ശേഷിയുള്ള സാമഗ്രികളും ധോൻഡിയാൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News