തിരുവനന്തപുരം: പേട്ടയിൽ സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ രണ്ടു ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ടാണ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പ്രദീപ്, ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഹരികൃഷ്ണൻ എന്നിവർക്ക് വെട്ടേറ്റത്. ചാക്ക വായനശാലക്കു സമീപമായിരുന്നു സംഭവം.
ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. സംഭവ ശേഷം പൊലീസ് അന്വേഷണം വ്യാപിച്ചിരുന്നു. ബി.ജെ.പിയാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.എം തുടക്കം മുതൽ ആരോപിച്ചിരുന്നു.
English summary
Two BJP activists have been taken into police custody in connection with the attack on CPM workers in Pettah