Monday, January 17, 2022

കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍; കാറിൽ കടത്തുന്നതിനിടെ പിടി കൂടിയത് 160 കിലോ കഞ്ചാവ്

Must Read

പാലക്കാട് 160 കിലോ കഞ്ചാവുമായി രണ്ട് പേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. കഞ്ചാവ് കാറിൽ കടത്തുന്നതിനിടെ കോഴിക്കോട് സ്വദേശികളായ നജീബ്, രാമദാസന്‍ എന്നിവരാണ് പിടിയിലായത്.

ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്രാ രജിസ്‌ട്രേഷനിലുള്ള വാഹനത്തിലായിരുന്നു കടത്ത്. എക്‌സൈസ് ഉദ്യോഗസ്ഥരായ ഇന്‍സ്‌പെക്ടര്‍ ഹരിനന്ദന്‍, പ്രിവന്റീവ് ഓഫിസര്‍ ശിവശങ്കരന്‍, സിഇഒമാരായ വേണുഗോപാലന്‍, ഹരിക്കുട്ടന്‍, ശരവണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കടത്തിക്കൊണ്ടുവന്ന കഞ്ചാവ് മലപ്പുറം വേങ്ങരയിലെത്തിക്കാനായിരുന്നു ശ്രമമെന്ന് പ്രതികള്‍ എക്‌സൈസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി സംസ്ഥാനത്തേക്ക് വ്യാപകമായ തോതില്‍ ലഹരി വസ്തുക്കള്‍ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തികളിലെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് പൊലീസും എക്‌സൈസും.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News