Thursday, May 13, 2021

കൊവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷൻ സെന്ററിൽ ക്ലാസ് നടത്തിയ സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റില്‍

Must Read

കോട്ടക്കൽ: കൊവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷൻ സെന്ററിൽ ക്ലാസ് നടത്തിയ സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റില്‍. കോട്ടക്കൽ പറമ്പിലങ്ങാടിയിലെ യൂണിവേഴ്‌സൽ സെന്റർ നടത്തിപ്പുകാരായ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ നടത്തിയ പരിശോധനയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ 200 ഓളം കുട്ടികളെ ഒന്നിച്ചിരുത്തി ക്ലാസ് നടത്തിയെന്നാണ് കണ്ടെത്തിയത്.

കൊവിഡ് ബാധിച്ച വിദ്യാർഥികളുമായി സമ്പർക്കം പുലർത്തിയവരും മറ്റു കുട്ടികളുമായി ഇടപഴകിയിരുന്നതായും അധികൃതർ കണ്ടെത്തി. സംഭവത്തിൽ കഴിഞ്ഞ ദിവസം കലക്ടർ, ഡി എംഒ, സി ഡബ്യു സി ചെയർമാൻ എന്നിവർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി. സെന്ററിലെ മുഴുവൻ കുട്ടികളെയും വീട്ടിലേക്ക് പറഞ്ഞ് വിടാൻ പോലീസ് നിർദേശം നൽകുകയായിരുന്നു. സംഭവത്തിൽ മാനേജരടക്കം രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് കോട്ടക്കൽ സി ഐ എം സുജിത്ത് പറഞ്ഞു.

Leave a Reply

Latest News

ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇത് ശനിയാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്‌വടക്ക് പടിഞ്ഞാറ്...

More News