Sunday, December 5, 2021

വാളുകാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തി; റോഡിൽ നിന്നവരെ അസഭ്യം പറഞ്ഞു; ചോദിക്കാൻ ചെന്ന എസ്.ഐ.യെുടെ കൈയിൽ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു; രണ്ടു പേർ പിടിയിൽ

Must Read

വാളുകാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും റോഡിൽ നിന്നവരെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽപ്പെട്ടവരെ പിടികൂടാനെത്തിയ എസ്.ഐ.യെുടെ കൈയിൽ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ അറസ്റ്റുചെയ്തു.

വെട്ടുകാട് ബാലനഗർ എസ്.എസ്.ഭവനിൽ ജോൺബാപ്സ്റ്റ്(21), വെട്ടുകാട് പുതുവൽ പുത്തൻവീട്ടിൽ അനൂപ് ആന്റണി(28) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാവിലെ വെട്ടുകാട് ബാലനഗറിലാണ് സംഭവം. കഞ്ചാവ് വിൽപ്പനയും മറ്റ് സമൂഹവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്ന ഇവർ നാട്ടുകാരെ വാളുകാട്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ വലിയതുറ പോലീസിനെ വിവരമറിയിച്ചു.

തുടർന്ന് വലിയതുറ എസ്.ഐ. അഭിലാഷ്, എ.എസ്.ഐ. അജുകുമാർ എന്നിവർ സ്ഥലത്തെത്തി. ഇവരെ പിടിക്കാനൊരുങ്ങിയപ്പോൾ കല്ലെടുത്ത് ഇടിച്ച് എസ്.ഐ.യുടെ ഇടതുകൈയിൽ മുറിവേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇവരെ മൽപ്പിടിത്തത്തിലൂടെ കീഴടക്കി.

ഇൻസ്പെക്ടർ ആർ.പ്രകാശ്, വനിതാ എസ്.ഐ. അലീനാ സൈറസ്, എ.എസ്.ഐ.മാരായ സജാദ്, ശിവകുമാർ, ഹോംഗാർഡ് പ്രകാശ് എന്നിവരെത്തി പ്രതികളെ അറസ്റ്റുചെയ്ത് സ്റ്റേഷനിലെത്തിച്ചു. നിരവധി മോഷണക്കേസിലും ബോംബേറ് കേസിലും ഇവർ പ്രതികളാണെന്ന് വലിയതുറ പോലീസ് അറിയിച്ചു.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News