Thursday, September 23, 2021

കടയ്ക്കോട് ജങ്ഷനിൽ ഡ്രൈവറെ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

Must Read

എഴുകോൺ : കടയ്ക്കോട് ജങ്ഷനിൽ ഡ്രൈവറെ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. നടമേൽ അനീഷ് ഭവനിൽ വൈ.അനീഷ് (38), കോടിയാട്ടു കിഴക്കതിൽ വീട്ടിൽ അജിത് (38) എന്നിവരാണ് എഴുകോൺ പോലീസിന്റെ പിടിയിലായത്. കടയ്ക്കോട് ലാൽ നിവാസിൽ ജയകൃഷ്ണനെ തലയ്ക്കും കൈക്കും ഗുരുതരമായി വെട്ടപ്പരിക്കേൽപ്പിച്ചെന്നാണ് കേസ്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉത്രാടംനാളിൽ ഇടയ്ക്കിടം ജങ്ഷനിൽ നടന്ന വഴക്കിനെ തുടർന്ന് 30-ന് പ്രതികൾ സംഘടിക്കുകയും കടയ്ക്കോട് ജങ്ഷനിൽ ഓട്ടോറിക്ഷയുമായിനിന്ന ജയകൃഷ്ണനെ ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരെ കോടതി റിമാൻഡ്‌ ചെയ്തു. രണ്ടു പ്രതികളെക്കൂടി പിടികൂടാനുണ്ട്.

Leave a Reply

Latest News

“പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്; എൽഡിഎഫിന്റെ നിലപാട് മറ്റൊന്നായി കാണേണ്ട കാര്യമില്ല, അത് തന്നെയാണ് നിലപാട്”-എ വിജയരാഘവൻ

തിരുവനന്തപുരം: സെപ്തംബർ 27 ന് കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ നടക്കുന്ന ഭാരത് ബന്ദിന്പിന്തുണ നൽകുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കൺവീനറുമായ എ വിജയരാഘവൻ പ്രഖ്യാപിച്ചു. ബിഷപ്പിന്റെ...

More News