Thursday, May 13, 2021

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; ഇരുവരും സി.പി.എം പ്രാദേശിക നേതാക്കൾ

Must Read

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ഇരുവരും സി.പി.എം പ്രാദേശിക നേതാക്കളാണ്. നാവായിക്കുളം സ്വദേശികളായ ഷെമീർ, സഫറുള്ള എന്നിവരെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ സഫറുള്ള നാവായിക്കുളം ഗ്രാമപഞ്ചായത്ത് അംഗമാണ്.

കഴിഞ്ഞ ആറ് മാസക്കാലമായി ഇവർ കുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ ഉപദ്രവിച്ച ശേഷം ഷമീർ സുഹൃത്തായ സഫറുള്ളയോട് വിവരം പറയുകയായിരുന്നു. പീഡന വിവരം പുറത്ത് പറയുമെന്ന് ഭീഷണി പെടുത്തിയാണ് സഫറുള്ള കുട്ടിയെ ഉപദ്രവിച്ചിരുന്നത്.

ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി പിന്നീട് വിവരം വീട്ടിൽ രക്ഷകർത്താക്കളോട് പറയുകയായിരുന്നു. പള്ളിക്കൽ ഇൻസ്പെക്ടർ അനിൽകുമാർ നേതൃത്വത്തിൽ എസ് ഐ ശരലാലും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.

English summery

Two arrested for molesting minor girl Both are local CPM leaders

Leave a Reply

Latest News

ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇത് ശനിയാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്‌വടക്ക് പടിഞ്ഞാറ്...

More News