Sunday, December 5, 2021

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

Must Read

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കന്യാകുമാരി മേൽപാലത്ത് പ്രദീപ്, വിളവൻകോട് സ്വദേശി മെർലിൻ എന്നിവരാണ് പിടിയിലായത്. 12കാരിയായ പെൺകുട്ടിയെയാണ് പ്രതികൾ ചേർന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്.

കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. പൂവാറിൽ നിന്നുമാണ് ഇവർ പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയത്. വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടിലെ ധനുഷ്‌കോടി, മാർത്താണ്ഡം എന്നീ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

സംഭവത്തിൽ പോക്‌സോ നിയമ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തത്.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News