Home Kerala പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

0

ചങ്ങനാശ്ശേരി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയും രണ്ടാംപ്രതിയായ എറണാകുളം കാവക്കാട് വലിയപാറയിൽ വടക്കേടത്ത് വിഷ്ണുവും (26) ആണ് പിടിയിലായത്. രണ്ടാംപ്രതി അടുത്തകാലത്ത് മറ്റൊരു പോക്സോ കേസിൽ റിമാൻഡിലായിരുന്നു.

ഒന്നാം പ്രതി, തൃക്കൊടിത്താനം സ്വദേശിനിയായ വിദ്യാർത്ഥിനിയെ ഫോണിലൂടെ പരിചയപ്പെട്ടു. പിന്നീട് വിദ്യാർത്ഥിനിയെ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തി രണ്ടാം പ്രതി വിഷ്ണുവിന്റെ സഹായത്തോടെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതിപ്പെട്ടു. തൃക്കൊടിത്താനം പോലീസ് നടത്തിയ അന്വേഷണത്തിൽ ചൊവാഴ്ച ഏറ്റുമാനൂരിൽ വിദ്യാർത്ഥിനിയെ കണ്ടെത്തി. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ തൃക്കൊടിത്താനം സി.ഐ. ഇ.അജീബ്, എസ്.ഐ. അഖിൽ ദേവ്, എ.എസ്.ഐ.മാരായ സാഞ്ചോ, സാബു, സി.പി.ഒ. ലാലു എന്നിവരാണ് കേസ് അന്വേഷിച്ചത്.

NO COMMENTS

Leave a Reply