കീഴില്ലത്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടു പേർ പിടിയിൽ; കൊലപാതകത്തിൽ കലാശിച്ചത് പെട്രോൾ അടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം

0

കീഴില്ലത്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കീഴില്ലത്തെ പെട്രോൾ പമ്പിലെ ജീവനക്കാരാണ് പിടിയിലായതെന്നാണ് വിവരം. പെട്രോൾ അടിക്കുന്നതുമായി ബന്ധപ്പെട്ട് അൻസിലും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. രണ്ടു ദിവസം മുമ്പാണ് സംഭവം. അന്ന് ഇരുകൂട്ടരും വെല്ലുവിളി നടത്തിയിരുന്നു. വട്ടപ്പറമ്പിൽ സാജുവിന്റെ മകൻ അൻസിലിനെയാണ് ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊന്നത് ഇന്നലെയാണ്.

എട്ടുമണിയോടെ അൻസിലിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. ഫോണിൽ സംസാരിക്കാനായി പുറത്തേക്കിറങ്ങിയ അൻസിലിനെ ഒൻപതരയോടെയാണ് ആക്രമിച്ചത്. വീടിന് സമീപത്തെ കനാൽ ബണ്ട് റോഡിൽവെച്ച് അക്രമി സംഘം അൻസിലിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ അൻസിലിനെ പിതാവും സഹോദരനും ചേർന്ന് പെരുമ്പാവൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകം നടത്തിയ സംഘം തന്നെയാണ് അൻസിലിനെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്ന് പുറത്തിറക്കിയത് എന്ന് പോലീസ് സംശയിക്കുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് അൻസിൽ.

Leave a Reply