Thursday, December 2, 2021

നഗരത്തിലെ സ്വകാര്യ പണമിടപാട്‌ സ്‌ഥാപനത്തില്‍ സ്വര്‍ണ പണയത്തില്‍ തിരിമറി നടത്തി ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ട്‌ പേര്‍ പിടിയില്‍

Must Read

പാലാ: നഗരത്തിലെ സ്വകാര്യ പണമിടപാട്‌ സ്‌ഥാപനത്തില്‍ സ്വര്‍ണ പണയത്തില്‍ തിരിമറി നടത്തി ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ട്‌ പേര്‍ പിടിയില്‍.
കെ.പി.ബി. നിധി ലിമിറ്റഡ്‌ എന്ന സ്വകാര്യ പണമിടപാട്‌ സ്‌ഥാപനത്തിലെ ജീവനക്കാരായ വാഴൂര്‍ കാപ്പൂക്കടവ്‌ കൃഷ്‌ണഭവനില്‍ അഭിജിത്ത്‌(26), തോടനാല്‍ മനക്കുന്ന്‌ പന്തക്കുറ്റിയില്‍ ദേവജിത്ത്‌(25) എന്നിവരെയാണു പാലാ പോലീസ്‌ പിടികൂടിയത്‌. സ്‌ഥാപനത്തിന്റെ മാനേജര്‍ വിജയകുമാരന്‍ നായര്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണു നടപടി.
ഇന്റേണല്‍ ഓഡിറ്റിങ്ങില്‍ ക്രമക്കേട്‌ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ ഈടായി വാങ്ങിയ സ്വര്‍ണം സംബന്ധിച്ച്‌ പരിശോധന നടത്തിയത്‌. സ്വര്‍ണത്തിനു പകരംമുക്കുപണ്ടം സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ചില വായ്‌പകള്‍ക്കു നിശ്‌ചയിച്ച പരിധിയിലും കുറഞ്ഞ അളവിലാണു സ്വര്‍ണം ഈടായി സൂക്ഷിച്ചിരുന്നതെന്നും വ്യക്‌തമായി. സ്‌ഥാപനത്തില്‍ പണയമായിവച്ചിരുന്ന മൂന്നര കിലോയോളം സ്വര്‍ണ ഉരുപ്പടികള്‍ തിരിമറി നടത്തിയെന്നാണു സൂചന. ഇതു സംബന്ധിച്ച്‌ കൂടുതല്‍ അനേ്വഷണം നടത്തിവരികയാണന്നും പോലീസ്‌ പറഞ്ഞു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News