വീടുവയ്ക്കാൻ വായ്പയെടുത്ത് നൽകാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം തട്ടിയെടുത്ത് മുങ്ങിയ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: വീടുവയ്ക്കാൻ വായ്പയെടുത്ത് നൽകാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം തട്ടിയെടുത്ത് മുങ്ങിയ രണ്ടുപേർ പിടിയിൽ. നെയ്യാറ്റിൻകര തൊഴുക്കൽ കൈപ്പുറത്ത് വീട്ടിൽ പ്രേംചന്ദ് (34), കാട്ടാക്കട കരിയംകോട് തോട്ടരികത്ത് വീട്ടിൽ അനിൽകുമാർ (23) എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. കെ.എസ്.എഫ്.ഇ.യിൽ നിന്നു വായ്പ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ വസ്തു ജാമ്യംവെച്ച് 21 ലക്ഷം രൂപ തട്ടിച്ചെടുക്കുകയായിരുന്നു.

കെ.എസ്.എഫ്.ഇ. ഏജന്റുമാർ എന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

ആക്കുളം മുണ്ടനാട് കുന്നിൽ വീട്ടിൽ മിനിയെയാണ് പ്രതികൾ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. വായ്പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വസ്തുവിന്റെ രേഖകൾ കൈവശപ്പെടുത്തിയ പ്രതികൾ കെ.എസ്.എഫ്.ഇ. മെഡിക്കൽ കോളേജ് ബ്രാഞ്ചിൽ വീട്ടമ്മ അറിയാതെ ചിട്ടികൾ പിടിക്കുന്നതിന് വസ്തു ജാമ്യംവെച്ചാണ് പലപ്പോഴായി 21 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. തട്ടിപ്പു മനസ്സിലാക്കിയ വീട്ടമ്മ 2019-ൽ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ. ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Leave a Reply