വടക്കാഞ്ചേരിയിൽ വീട്ടിനുള്ളിലെ വിറകടുപ്പിൽ ചാരായം വാറ്റിയ 2 പേർ പിടിയിൽ

തൃശ്ശൂര്‍: വടക്കാഞ്ചേരിയിൽ വീട്ടിനുള്ളിലെ വിറകടുപ്പിൽ ചാരായം വാറ്റിയ 2 പേർ എക്സൈസിൻ്റെ പിടിയിൽ.ലോക്ക് ഡൗണിനെ തുടർന്ന് വീടുകൾ കേന്ദ്രീകരിച്ച് വാറ്റ് ചാരായ നിർമ്മാണം നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു ചാരായ വേട്ട.

അതേ സമയം കണ്ണൂരിൽ വീണ്ടും ചാരായം പിടികൂടി. നടുവിൽ സ്വദേശിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 15 ലിറ്റർ ചാരായവും, 200 ലിറ്റർ വാഷുമാണ് ആലക്കോട് എക്സൈസ് പിടികൂടിയത്. വീട്ടുടമ സജിക്കെതിരെ കേസെടുത്തു. നടുവിൽ , മീൻപറ്റി, കുടിയാന്മല , കരുവഞ്ചാൽ പ്രദേശങ്ങളിൽ സ്ഥിരമായി ചാരായം വിൽക്കുന്നയാളാണ് സജിയെന്ന് എക്സൈസ് അറിയിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Leave a Reply