Wednesday, November 25, 2020

വീണ്ടുമൊരു സെല്‍ഫി ദുരന്തം; ഫോട്ടോ എടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍നിന്ന് രണ്ടരവയസ്സുകാരൻ കടലിൽ വീണു കാണാതായി; തിരച്ചിൽ തുടരുന്നു

Must Read

ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ

പനാജി: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ ആദ്യപകുതിയിലായിരുന്നു...

ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു; ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു. ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും...

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍...

ആലപ്പുഴ: ബീച്ചില്‍ കുട്ടികളുമായി സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ ൈകയില്‍നിന്ന് രണ്ടരവയസ്സുകാരനെ തിരയില്‍ പെട്ട് കാണാതായി. തൃശൂര്‍ പൂതല്‍ചിറ പുതിയപറമ്ബില്‍ ലക്ഷ്മണന്‍ -അനിത മോള്‍ ദമ്പതികളുടെ മകന്‍ ആദികൃഷ്ണയെയാണ് കാണാതായത്. അനിതമോളെയും ഇവരുടെ സഹോദരങ്ങളുടെ ആറും ഏഴും വയസ്സുള്ള മറ്റ് രണ്ട് കുട്ടികളെയും ഇവരോടൊപ്പം ബീച്ചില്‍ എത്തിയ ബന്ധുവായ ആലപ്പുഴ സ്വദേശി ബിനു രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചക്ക് 2.45നായിരുന്നു സംഭവം.

രണ്ട് ദിവസമായി അനിത മോളും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരെന്‍റ മകനുമായി തൃശൂരില്‍ വിവാഹത്തില്‍ പങ്കെടുത്തശേഷം ആലപ്പുഴ ഇന്ദിരാജങ്ഷനിലെ ബന്ധുവായ ചാത്തനാട് രാജി സദനത്തിലെ ബിനുവിൻ്റെ വീട്ടില്‍ എത്തിയതായിരുന്നു.ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ ഉച്ചഭക്ഷണത്തിനുശേഷം ബിനു വാഹനത്തില്‍ ഇവരുമായി ആലപ്പുഴ ബീച്ചില്‍ എത്തി. വിജയാപാര്‍ക്കിന് സമീപം എത്തിയ ഇവരെ പൊലീസ് കടല്‍ തീരത്തേക്ക് പോകാന്‍ അനുവദിച്ചില്ല. വാഹനവുമായി ഇവര്‍ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ വില്ലേജ് ഓഫിസിന് പടിഞ്ഞാറ് ആളൊഴിഞ്ഞ ഭാഗത്ത് എത്തി.

ബിനു വാഹനം പാര്‍ക്ക് ചെയ്യാന്‍ പോയസമയം അനിതമോള്‍ കുട്ടികളുമായി തീരത്തേക്ക് പോയി. ഈസമയം കടല്‍ പ്രക്ഷുബ്ധമായിരുന്നു. തീരത്തുനിന്ന് കുട്ടികളുമായി സെല്‍ഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റന്‍ തിരയില്‍ പെട്ട് നാലുപേരും കടലിലേക്ക് വീണു. കരച്ചില്‍ കേട്ട് ബിനു എത്തി അനിതമോളെയും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരെന്‍റ മകനെയും രക്ഷിച്ചു. അനിതമോളുടെ ൈകയില്‍നിന്ന് ആദികൃഷ്ണ തിരയില്‍പെട്ട് കാണാതാവുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും മത്സ്യത്തൊഴിലാളികളും എത്തിയെങ്കിലും കൂറ്റന്‍തിരമാലകള്‍ ഇരച്ചുകയറുന്നതിനാല്‍ കടലിലേക്ക് ഇറങ്ങാന്‍ വയ്യാത്ത സാഹചര്യമായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനിടെ ഫോണ്‍, കാറിെന്‍റ താക്കോല്‍ എന്നിവയും നഷ്ടമായി. വിലക്കുകള്‍ ലംഘിച്ച്‌ ഉല്ലാസയാത്രക്ക് ബീച്ചിലെത്തി കുഞ്ഞിന് അപകടം സംഭവിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സന്‍ ജലജ ചന്ദ്രന്‍ പൊലീസിനോട് ആവശ്യപ്പെട്ടു.രണ്ടര വയസ്സുകാരനെ കടലില്‍ കാണാതായി

Two-and-a-half-year-old boy goes missing from mother's while taking selfies with children

Leave a Reply

Latest News

ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ

പനാജി: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ ആദ്യപകുതിയിലായിരുന്നു...

ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു; ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു. ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി. കോവിഡ്...

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍ ശാരീരിക അകലം പാലിക്കാതെ ആളുകള്‍ തിങ്ങിനിറഞ്ഞ്...

വിമത സ്ഥാനാര്‍ഥിയായ വനിതാ നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

കൊച്ചി: നഗരസഭ 73-ാം ഡിവിഷനില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ഡെലീന പിന്‍ഹീറോയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും ഡിസിസി പ്രസിഡന്റ്...

More News