Saturday, May 15, 2021

ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം സംസ്ഥാനത്ത് 75ശതമാനത്തിന് മുകളിൽ; വരാനിരിക്കുന്നത് ഡൽഹിക്ക് സമാനമായ സാഹചര്യം

Must Read

തിരുവനന്തപുരം: ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം സംസ്ഥാനത്ത് 75ശതമാനത്തിന് മുകളിൽ എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ധർ. ഏപ്രിൽ ആദ്യവാരം പുറത്തുവന്ന പഠന ഫലത്തിൽ 40ശതമാനം പേരിൽ ഈ വകഭേദം കണ്ടെത്തിയെങ്കിൽ മൂന്നാഴ്ച പിന്നിടുമ്പോൾ 75ശതമാനത്തിനുമേൽ എത്തിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഒരാഴ്ച കൊണ്ട് പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരം കടക്കാനാണ് സാധ്യത.

വളരെയധികം കരുതലെടുത്തില്ലെങ്കിൽ ഡൽഹിക്ക് സമാന സാഹചര്യമുണ്ടാകുമെന്നാണ് പഠനം നടത്തിയ സംഘത്തിന്റെ മുന്നറിയിപ്പ്. മൂന്നാഴ്ച മുൻപ് ഡൽഹിയിൽ ‌കണ്ട അവസ്ഥയ്ക്ക് സമാനമാണ് കേരളത്തിലെ നിലവിലെ അവസ്ഥയെന്നാണ് കേരളത്തിലെ ജനിതക പഠനത്തെക്കുറിച്ച് പഠിച്ച വിദഗ്ധർ അവലോകന യോഗത്തിൽ വ്യക്തമാക്കിയത്.

രോഗ വ്യാപനവും തീവ്രതയും കൈവിട്ടുപോയാൽ ആശുപത്രി കിടക്കകളും ഓക്സിജൻ , വെൻറിലേറ്റർ സംവിധാനങ്ങളും മതിയാകാത്ത സാഹചര്യം വരുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധർ നൽകുന്നത്.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News