Monday, July 26, 2021

പെരുമ്പാവൂർ പ്രസ് ക്ലബിൽ ഇരുപതോളം മാധ്യമ പ്രവർത്തകർക്ക് വിലക്ക്; അടിയന്തിര നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ; അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല നിരാഹാരമെന്ന് മാധ്യമ പ്രവർത്തകർ

Must Read

പെരുമ്പാവൂർ: പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പെരുമ്പാവൂർ നഗരസഭ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ. എം എൽ എ യുടെ നേതൃത്വത്തിൽ ചർച്ച ചെയ്ത് അവസാനിപ്പിച്ച സംഭവം കോടതിയിൽ വരെ എത്തി. മാധ്യമ പ്രവർത്തകർക്കുള്ള കോവിഡ് വാക്സിനേഷനെ പോലും ഈ സംഭവം ബാധിച്ചു. ഒന്നിച്ചു നിൽക്കേണ്ട സമയമാണ് ഇതെന്നും സക്കീർ ഹുസൈൻ ഓർമിപ്പിച്ചു.

അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരം

അതേ സമയം പ്രസ് ക്ലബിൽ എല്ലാ മാധ്യമ പ്രവർത്തകർക്കും പ്രവേശനം നൽകിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് മാധ്യമ പ്രവർത്തകരുടെ തീരുമാനം. സമരപരിപാടികളുടെ ആദ്യപടിയായി നഗരസഭ ചെയർമാൻ സക്കീർ ഹുസൈന് നിവേദനം നൽകി. അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരം നടത്താനാണ് മാധ്യമ പ്രവർത്തകരുടെ തീരുമാനം.

ഇരുപത് മാധ്യമ പ്രവർത്തകർക്ക് പ്രവേശനമില്ല

പ്രസ് ക്ലബ് ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തേ തുടർന്ന് രണ്ട് വർഷമായി പ്രസ് ക്ലബിൽ നിന്നും മാറി നിൽക്കുകയായിരുന്ന പത്രപ്രവർത്തകർക്കാണ് പ്രസ് ക്ലബിൽ പ്രവേശന വിലക്കുള്ളത്.

മാധ്യമം പെരുമ്പാവൂർ ലേഖകൻ യു.യു മുഹമ്മദ് കുഞ്ഞ്, മംഗളം ലേഖകൻ ശരത്ത് ഓടയ്ക്കാലി, മാതൃഭൂമി ന്യൂസ് ലേഖകൻ കെ. കെ സുമേഷ് എന്നിവരാണ് വിലക്ക് നേരിടുന്നത്. മലയാള മനോരമ ലേഖകൻ വി.റ്റി.കൃഷ്ണകുമാർ, ദീപിക ലേഖകൻ ഷിജു തോപ്പിലാൻ എന്നിവർ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ താൽക്കാലിക ഉത്തരവിലാണ് പ്രവേശന വിലക്കുള്ളത്.

എന്നാൽ നിലവിൽ ഈ മൂന്നു പേർക്ക് മാത്രമല്ല പെരുമ്പാവൂരിലെ ഇരുപതോളം മാധ്യമ പ്രവർത്തകർക്ക് പ്രസ് ക്ലബിൽ പ്രവേശന വിലക്കുണ്ട്. ഇരു വിഭാഗങ്ങളും വെവ്വേറെയാണ് പത്രസമ്മേളനങ്ങൾ നടത്തുന്നത്. ഇതേ തുടർന്ന് ജനപ്രതിനിധികൾ ഇടപെടുകയായിരുന്നു. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിളളിയുടെ മധ്യസ്ഥതയിൽ ഇരുകൂട്ടരും ഒരുമിച്ച് പോകാൻ ധാരണയായി. ഇതേ തുടർന്ന് പ്രസ് ക്ലബിലെത്തിയ ലേഖകർക്കെതിരെ പരാതി നൽകുകയായിരുന്നു.

അറിയാനും അറിയിക്കാനും ഏതൊരു പൗരനും അവകാശമുണ്ടെന്നിരിക്കെ അത് തൊഴിലായി സ്വീകരിച്ചവരെ വിലക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

മാധ്യമ പ്രവർത്തകർ നൽകിയ പരാതിയുടെ പൂർണ രൂപം

കഴിഞ്ഞ ഏതാനും മാസങ്ങളായി പെരുമ്പാവൂര്‍ പ്രസ് ക്ലബ്ബ് ഒരു വിഭാഗം പത്ര പ്രവര്‍ത്തകര്‍ കയ്യടക്കി വച്ചിരിക്കുന്ന വിവരം താങ്കള്‍ക്ക് അറിവുള്ളതാണല്ലൊ. ടി സ്ഥാപനം പ്രവര്‍ത്തിക്കുന്ന മുറി നഗരസഭ പെരുമ്പാവൂരിലെ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി അനുവദിച്ചിരിക്കുന്നതാണ്. ഇതിന് കടകവിരുദ്ധമായിട്ടാണ് പ്രധാന മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ അകറ്റിനിര്‍ത്തി ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നത്. ഞങ്ങളുടെ പ്രവേശനം തടഞ്ഞ് എതിര്‍ വിഭാഗം പെരുമ്പാവൂര്‍ മുനിസിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത് താങ്കളുടെ ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ടെന്ന് കരുതുന്നു. തികച്ചും നീതിക്ക് നിരക്കാത്ത ഈ വിഷയത്തില്‍ താങ്കള്‍ മുഖം തിരിക്കുന്നതില്‍ ഞങ്ങളുടെ വിയോജിപ്പും പ്രതിഷേധവും അറിയിക്കുകയാണ്. വിഷയത്തിന് പരിഹാരമെന്ന നിലക്ക് മുറി അടച്ചുപൂട്ടി നഗരസഭയുടെ അധീനതയില്‍ സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഇക്കാര്യത്തില്‍ ഉദാസീനത നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായാല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്ന വിവരം ഇതിനാല്‍ അറിയിക്കുകയാണ്.

Leave a Reply

Latest News

മൂന്നു പേരെ പുറത്താക്കി, രണ്ടു പേരെ തരംതാഴ്ത്തി, ഒരാളെ ഒരു വർഷത്തേക്ക് സസ്പെപെൻഡ് ചെയ്തു, ഏരിയ സെക്രട്ടറിയെ മാറ്റി;കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പെട്ടവർക്കെതിരെ കർശന നടപടിയുമായി സി.പി.എം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പെട്ടവർക്കെതിരെ കർശന നടപടിയുമായി സി.പി.എം. എട്ട് പേർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചു. ഇന്ന് ചേർന്ന തൃശൂർ ജില്ലാ കമ്മിറ്റി...

More News